×

തക്കാളിയുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇത് ഒരിക്കലും ചെയ്യാതിരിക്കില്ല.

മുഖസൗന്ദര്യം വർദ്ധിപ്പിക്കാനായി പലതും പരീക്ഷിക്കുന്നവരാണ് നമ്മൾ. കൂടാതെ ദിവസേന ഒരുപാട് തരത്തിലുള്ള സൗന്ദര്യവർദ്ധന വസ്തുക്കൾ നമ്മൾ ഉപയോഗിക്കുന്നു. അതിനാൽ തന്നെ സൗന്ദര്യത്തിന് മനുഷ്യന്റെ ജീവിതത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. അതിനാൽ തന്നെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് മനുഷ്യൻ എന്തും ചെയ്യും എന്നുള്ള അവസ്ഥയിലേക്കാണ് ഇന്ന് പോയിക്കൊണ്ടിരിക്കുന്നത്.

ബ്യൂട്ടിപാർലറുകളിൽ പോകാതെയും പണം ചിലവാക്കാതെയും മുഖത്തെ കറുത്ത പാടുകളും ഡെഡ് സെൽസും കരുവാളിപ്പും എല്ലാം അകറ്റാൻ നാച്ചുറലായി തന്നെ ചെയ്യാൻ കഴിയുന്ന പല കാര്യങ്ങളും ഉണ്ട്. പരമ്പരാഗതമായി സൗന്ദര്യവർദ്ധക വസ്തുവായി നമ്മൾ ഉപയോഗിച്ച് വരുന്ന ഒരു പദാർത്ഥമാണ് മഞ്ഞൾ. മുഖത്തിന്റെ നിറം കൂട്ടാനും രോമവളർച്ച കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.

കൂടാതെ നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന രണ്ട് സാധനം ആണ് ഉപ്പും തക്കാളിയും. ഉപ്പ് മുഖത്ത് ഉണ്ടാകുന്ന വ്രണങ്ങളെ ഉണക്കുന്നതിന് സഹായിക്കും. തക്കാളിയുടെ നീര് മുഖത്തെ കറുപ്പ് നിറങ്ങളും പാടുകളും കരുവാളിപ്പും എല്ലാം മാറുന്നതിന് സഹായിക്കുന്നു. മഞ്ഞളും ഉപ്പും തക്കാളിയും ചേർത്തുള്ള ഒരു ഒറ്റമൂലിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒരു മുറി തക്കാളി എടുക്കുക, ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ.

ഉപ്പും അര ടീസ്പൂൺ മഞ്ഞളും ചേർത്ത് മിക്സ് ചെയ്യുക. ഇതിൽ ഒട്ടും വെള്ളം ചേർക്കരുത്. മുറിച്ചെടുത്ത തക്കാളി ഈ മിക്സ് ചെയ്തതിൽ മുക്കി മുഖത്തും കഴുത്തിലും നന്നായി സ്ക്രബ്ബ് ചെയ്തു കൊടുക്കുക. മുഖത്തും കഴുത്തിലും കൂടാതെ കൈമുട്ടിലും കാൽമുട്ടിലും എല്ലാം കറുപ്പ് നിറം പോകുന്നതിന് ഉപയോഗിക്കാം. 5 മിനിറ്റ് സ്ക്രബ്ബ് ചെയ്തതിനുശേഷം ഉണങ്ങാൻ അനുവദിക്കുക. ശേഷം കഴുകി കളയാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Comment