×

ജിമ്മിൽ പോകാതെ തന്നെ നിങ്ങളുടെ ബോഡി സ്ട്രെങ്ത് വർദ്ധിപ്പിക്കാം.

തിരക്കുപിടിച്ച ജീവിതത്തിൽ ആരോഗ്യം ശ്രദ്ധിക്കാത്തവരാണ് നമ്മൾ. എക്സസൈസ് ചെയ്യുന്നതിനും ജോഗിങ്ങ് ചെയ്യുന്നതിനും പലർക്കും സമയം കണ്ടെത്തുവാൻ പ്രയാസപ്പെടുന്നതാണ് പ്രധാന കാരണം. നമ്മുടെ ശരീരത്തിന്റെ ഫ്ലെക്സിബിലിറ്റി കൂട്ടുന്നതിനും മസിലുകൾ സ്ട്രോങ്ങ് ആക്കുന്നതിനും ദിവസവും നാം എക്സസൈസ് ചെയ്യുന്നത് വളരെ നല്ലതാണ്. ഇതിനായി നാം ജിമ്മിൽ എല്ലാം പോയി പല തരത്തിലുള്ള വർക്ക് ഔട്ടുകളും ചെയ്യാറുണ്ട്. എന്നാൽ ഇതൊന്നുമില്ലാതെ തന്നെ നമ്മുടെ ശരീരം സ്ട്രോങ്ങ് ആക്കുന്നതിന് ചില എക്സസൈസുകൾ നമുക്ക്.

വീട്ടിൽ തന്നെ ചെയ്യാം. വളരെ ലളിതമായ 10 എക്സസൈസുകൾ ചെയ്യുന്നതിലൂടെ നമ്മുടെ ശരീരത്തിലെ മസിലുകളുടെ ബലം വർദ്ധിപ്പിക്കുന്നതിനും ഫ്ലെക്സിബിലിറ്റി വർധിപ്പിക്കുന്നതിനും നമുക്ക് സാധിക്കും. രാവിലെ ഉറക്കം ഉണർന്നു കഴിഞ്ഞാൽ ബെഡിൽ തന്നെ ഇരുന്നുകൊണ്ട് ചെയ്യാവുന്ന ചില എക്സസൈസുകൾ ഉണ്ട്. അവ പരിചയപ്പെടാം. ഒന്നാമത്തെ എക്സസൈസ് ആണ് ബെഡിൽ മലർന്നു കിടന്നതിനു ശേഷം താടിയല്ലേ ഒന്ന് താഴ്ത്തി കൊടുക്കുക. ചെയ്യുമ്പോൾ കഴുത്തിന്റെ പുറകുവശം തലയിണയിൽ അമരുന്നത് കാണാൻ സാധിക്കും .

ഇത് വളരെയധികം കഴുത്തിന് അനായാസം നൽകുന്നു. രണ്ടാമത്തെ എക്സസൈസ് ഷോൾഡർ ഒന്ന് ബെഡിൽ കിടന്നുകൊണ്ട് തന്നെ അമർത്തി കൊടുക്കുക. മൂന്നാമത്തെ എക്സസൈസ് കാലുകൾ കുത്തിവയ്ക്കുക. കൈകൾ രണ്ടും തലയുടെ പുറകിലേക്ക് വയ്ക്കുക. എന്നിട്ട് ഒരു കാലിന് മുകളിലേക്ക് മറ്റേ കാൽ വയ്ക്കുക. അതിനുശേഷം ഓപ്പോസിറ്റ് സൈഡിലേക്ക് ചെരിഞ്ഞു ചെയ്യാൻ ശ്രമിക്കുക. 10 സെക്കൻഡ് ഇങ്ങനെ ഹോൾഡ് ചെയ്തതിനുശേഷം റിലാക്സ് ചെയ്യാം. ഇതൊരു 10 പ്രാവശ്യം ചെയ്യുക. നാലാമത്തെ എക്സസൈസ് കാലുകൾ നിവർത്തിവെച്ച് ഒരു കാൽ മടക്കി.

നെഞ്ചിന്റെ അവിടേക്ക് കൊണ്ടുവരുക. 10 സെക്കൻഡ് ഹോൾഡ് ചെയ്ത് പിടിച്ചതിനു ശേഷം റിലാക്സ് ആക്കുക. അഞ്ചാമത്തെ എക്സസൈസ് കാലുകൾ നിവർത്തിവെച്ച് മുകളിലേക്ക് പൊന്തിച്ച് വിരലുകൾ മാത്രം പുറകിലോട്ട് മടക്കുക. ആറാമത്തെ എക്സൈസ് കാൽമുട്ടിന്റെ അടിയിൽ എന്തെങ്കിലും ടവ്വലോ ബോളോ വച്ചതിനുശേഷം സ്വയം കാൽമുട്ട് അമർത്തി കൊടുക്കുക. ഏഴാമത്തെ കാലുകൾ നിവർത്തി വെച്ച ശേഷം ഓരോ കാലും പുറത്തേക്ക് പിടിക്കുക. 10 സെക്കൻഡ് പിടിച്ചശേഷം റിലാക്സ് ചെയ്യുക.

എട്ടാമത്തെ എക്സസൈസ് കാലുകൾ മടക്കിവെച്ചതിനുശേഷം ഉപ്പൂറ്റി ബെഡിൽ അമർത്തിപ്പിടിച്ച് വിരൽ ഭാഗം മാത്രം പൊന്തിക്കുക. ഇങ്ങനെ 10 പ്രാവശ്യം ചെയ്യുക. ഒമ്പതാമത്തെ എക്സസൈസ് കാലുകൾ മടക്കി വച്ചതിനുശേഷം വിരലുകൾ കൊണ്ട് ബെഡിൽ ചുരുട്ടി പിടിക്കുക. ഇത് കാലിനടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും.

പത്താമത്തെ എക്സസൈസ് ആണ് കാലുകൾ നിവർത്തിവെച്ച് ഇരുന്നതിനു ശേഷം ടവലോ ഷോളോ കാൽവിരലുകളുടെ അടിയിൽ വെച്ച് കൈകൾ കൊണ്ട് നന്നായി വലിക്കുക മുട്ടുകൾ മടങ്ങാൻ പാടില്ല. ഇത്രയുമാണ് അനായാസമായി ചെയ്യാൻ സാധിക്കുന്ന പത്ത് എക്സസൈസുകൾ.കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.