×

ഷുഗർ ലെവൽ കൺട്രോൾ ചെയ്യാൻ ഈ ഒരു ഇല മാത്രം ഉപയോഗിച്ചാൽ മതി.

ഇന്ന് വളരെ സാധാരണമായി എല്ലാവരെയും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം. പ്രായഭേദമന്യേ പലരിലും ഇത് കണ്ടുവരുന്നു. ഞാൻ പിന്തുടരുന്ന ജീവിതശൈലിയുടെയും ഭക്ഷണ ശൈലിയുടെയും അനന്തരഫലമായിട്ടാണ് ഷുഗർ ചിലരിൽ വരുന്നത്. 30% ത്തോളം പാരമ്പര്യമായും പ്രമേഹം കണ്ടു വരാറുണ്ട്. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് കൊണ്ടാണ് പ്രമേഹം വർദ്ധിക്കുന്നത്. കൂടാതെ നമ്മുടെ ശരീരത്തിലെ ഇൻസുലിന്റെ ഉത്പാദനം കുറയുന്നത് കൊണ്ടും.

ചിലരിൽ ഷുഗർ വർദ്ധിക്കാറുണ്ട്. ഇതിനായി സ്ഥിരമായി മരുന്നു കഴിക്കുന്നവരാണ് നമ്മളിൽ പലരുംമറ്റേതെങ്കിലും തരത്തിലുള്ള അസുഖങ്ങളോ ശരീരത്തിൽ ഉണങ്ങാത്ത മുറിവുകൾ ഉണ്ടാകുന്നതിനും പ്രമേഹം വർദ്ധിക്കുന്നത് കാരണമാകാറുണ്ട്. മരുന്നിനോടൊപ്പം കൃത്യമായ ഭക്ഷണരീതിയും തുടർന്നുകൊണ്ടു പോവുകയാണെങ്കിൽ ഷുഗർ ലെവൽ കുറയ്ക്കാൻ നമുക്ക് സാധിക്കും. കൃത്യമായ ജീവിതചര്യകളും ഇതിന് അത്യാവശ്യമാണ്. നാം കഴിക്കുന്ന അന്നജത്തെ ഊർജ്ജമാക്കി മാറ്റുമ്പോൾ നമുക്ക് ഷുഗർ കൂടാൻ സാധ്യതയില്ല.

ഇത് സംഭവിക്കാത്തത് കൊണ്ടാണ് പലപ്പോഴും നാം പ്രമേഹ രോഗികളായി മാറുന്നത്. പ്രമേഹം കുറയ്ക്കുന്നതിനുവേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഹോം റെമെഡീസ് ഉണ്ട്. നാം നിസ്സാരമായി കാണുന്ന ഒരു ചെടിയാണ് പേര. ഇതിന്റെ പഴത്തിനും ഇലയ്ക്കും എല്ലാം ഒരുപാട് ഔഷധഗുണങ്ങൾ ഉണ്ട്. വൈറ്റമിൻ സി ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് വളരെ നല്ലതാണ്. ആന്റി ഓക്സിഡന്റ് ആയി ഇത് ശരീരത്തിൽ പ്രവർത്തിക്കുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

നമുക്ക് ഉപയോഗിക്കാം. അഞ്ചോ പത്തോ പേരയുടെ തളിരില എടുത്ത് വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് ആ വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കുന്നത് ഷുഗർ ലെവൽ കുറയുന്നതിന് സഹായിക്കും. കൂടാതെ ചർമ്മ രോഗങ്ങൾക്കും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും വായിൽ ഉണ്ടാകുന്ന പുണ്യ പോലുള്ളവയ്ക്ക് കവിൾ കൊള്ളുന്നതിനും. പേരയില ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാം.

കൂടാതെ വിട്ടുമാറാത്ത പനി ചുമ്മാ ജലദോഷം കഫക്കെട്ട് തുടങ്ങിയവയ്ക്ക് പേരയിലയോടൊപ്പം ചുക്ക് കുരുമുളക് തുളസി തുടങ്ങിയവ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കാം. കൂടാതെ പേരയിലെ ഇട്ടു തിളപ്പിച്ച വെള്ളത്തിൽ ആവി കൊള്ളുന്നതും വളരെ നല്ലതാണ്. വയറു സംബന്ധമായ അസുഖങ്ങൾക്കും ഈ വെള്ളം കുടിക്കുന്നത് ആശ്വാസം ലഭിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.