ഉപ്പൂറ്റി വേദന എന്ന അസുഖം കൊണ്ട് ബുദ്ധിമുട്ടുന്ന പല ആളുകളും നമുക്കിടയിലുണ്ട്. രാവിലെ ഉറക്കം ഉണരുമ്പോൾ കാലുനിലത്ത് കുത്താൻ പറ്റാത്ത വിധം ആയ വേദനയും കടച്ചിലും അനുഭവപ്പെട്ട് ആശുപത്രികളിൽ പോയി വൈദ്യസഹായം തേടുന്നവരാണ് പലരും. പലരും പറയുന്നത് എന്താണെന്ന് വെച്ചാൽ രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ നടക്കാൻ വളരെയധികം പ്രയാസപ്പെടുകയും കുറച്ചു നടന്നു കഴിഞ്ഞാൽ കാലുകൾക്ക് വേദന കുറയുകയും ചെയ്യുന്നു എന്നതാണ്. തണുപ്പുള്ള സമയങ്ങളിൽ ഈ അസുഖം കൂടാനാണ് സാധ്യതയുള്ളത്.
കാലിനടിയിലെ പേശികൾ ചുരുങ്ങുന്നത് മൂലം ഉണ്ടാകുന്ന വേദനയാണ് ഇത്. സ്ത്രീകളിലാണ് കൂടുതലായും കണ്ടുവരാറുള്ളത്. കൂടുതൽ സമയം നിന്നുകൊണ്ട് ജോലി ചെയ്യുന്ന ആളുകൾക്കാണ് ഇത്തരം ബുദ്ധിമുട്ട് കൂടുതലായും കാണാറുള്ളത്. പ്രധാനമായും രണ്ടുതരത്തിലാണ് ഉപൂറ്റി വേദന ഉണ്ടാകാറുള്ളത്. ഒന്നാമത്തേത് നമ്മുടെ കാലിനടിയിലെ പേശികളിൽ നീർക്കെട്ട് ഉണ്ടാവുകയും അവ ചുരുങ്ങുകയും ചെയ്യുമ്പോൾ കാൽപാദങ്ങൾക്കു വേദന വരുന്നു. രണ്ടാമത്തേത് നമ്മുടെ കാലിന്റെ ഉപ്പുറ്റിയിലെ എല്ലിൽ നിന്നും സൂചിമുന പോലെ ഒരു എല്ല് വളരുന്നു.
വരുന്നതുകൊണ്ടും കാല് നിലത്ത് കുത്തി നടക്കുന്നതിന് വളരെയധികം വേദന ഉണ്ടാകാറുണ്ട്. ചെരുപ്പുകൾ ഉപയോഗിച്ച് നടക്കുന്നവർക്കും അമിതഭാരം ഉള്ളവർക്കും ഈ വേദന അധികമാകുന്നു. ശരീരത്തിന്റെ ഭാരത്തിനനുസരിച്ച് നമ്മുടെ കാലിനടിയിലെ പേശികളിൽ നീർക്കെട്ട് വർദ്ധിക്കുന്നതു മൂലമാണ് ഇത് സംഭവിക്കുന്നത്. ഏതാനും ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഇത്തരം വേദനകൾ നമുക്ക് പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കും. കാലുകൾക്ക് എക്സസൈസ് കൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
രാവിലെ ഉറക്കം ഉണർന്ന ഉടനെ കാലുകൾ നിവർത്തി വെച്ച് വിരലുകൾ മുകളിലേക്കും താഴേക്കും ആക്കി കാലുകൾക്ക് ഒരു ചെറിയ തോതിലുള്ള വ്യായാമം നൽകുക. കാൽസ്യത്തിന്റെ അഭാവം മൂലവും ഇതും ഉണ്ടാകാറുണ്ട് അതിനാൽ കാൽസ്യങ്ങൾ അടങ്ങിയ ചെറു മത്സ്യങ്ങൾ തൈര് തുടങ്ങിയവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക.
അമിതവണ്ണമുള്ള ആളുകൾ ശരീരഭാരം കുറയ്ക്കുന്നത് ഇത്തരം വേദനകളെ മാറ്റുന്നതിന് സഹായിക്കും. വേദനയുള്ള ഭാഗത്ത് ചൂട് പിടിക്കുന്നതും വേദനയ്ക്കും ആശ്വാസം നൽകും. ഉലുവ വറുത്തു പൊടിച്ച പൊടി കർപ്പൂരാദി എണ്ണയിൽ ചാലിച്ച് കാലിനടിയിൽ പുരട്ടുക. ഉലുവ നീർക്കെട്ടിനെ കുറയ്ക്കുന്നതിനാൽ വേദനകൾക്ക് ആശ്വാസം ലഭിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.