×

പിസിഒഡി പൂർണ്ണമായും മാറുന്നതിന് ഇത് ഉപയോഗിച്ചാൽ മതി.

ഇന്ന് നമ്മുടെ സമൂഹത്തിലെ 90% സ്ത്രീകളിലും കണ്ടുവരുന്ന ഒന്നാണ് പിസിഒഡി. പോളി സിസ്റ്റിക് ഓവേറിയൻ ഡിസീസ് എന്നാണ് ഇതിനെ പറയാറുള്ളത്. അണ്ഡാശയത്തിൽ ചെറിയ ഫ്ലൂയിഡ് നിറഞ്ഞിട്ടുള്ള കുമിളകൾ നിറയുന്നതിനെയാണ് പിസിഒഡി എന്ന് പറയുന്നത്. ഇങ്ങനെ ഇത് ഉണ്ടാകുന്ന സമയത്ത് നല്ല രീതിയിലുള്ള ഓവുലേഷൻ നടക്കാതെ വരുന്നു. അതുകൊണ്ട് പല ബുദ്ധിമുട്ടുകളും പെൺകുട്ടികളിൽ കണ്ടുവരുന്നു. പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്ന് ഈ അസുഖത്തിന്റെ വ്യാപ്തി സ്ത്രീകളിൽ കൂടുതലാണ്.

പ്രധാനമായും അതിന് കാരണമാകുന്നത് നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതിയും ആണ്. ഫാസ്റ്റ് ഫുഡിന് ഉപയോഗവും വ്യായാമമില്ലാത്ത ജീവിതരീതിയും ഇത്തരം അസുഖങ്ങൾക്ക് കാരണമാകുന്നു. അണ്ഡാശയം എന്ന് പറയുന്നത് വളരെയധികം മൃദുലമായതാണ്. എന്നാൽ പിസിഒഡി ബാധിച്ചു കഴിഞ്ഞാൽ അണ്ഡാശയത്തിന് വളരെയധികം കട്ടിയുള്ളതായി മാറുന്നു. ഈ സാഹചര്യത്തിൽ ഓവുലേഷൻ നടക്കാതെ വരുന്നു. പിസിഒഡി ഉണ്ടാകുമ്പോൾ പെൺകുട്ടികളിൽ കാണിക്കുന്ന പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് .

ആർത്തവത്തിൽ ഉണ്ടാകുന്ന ക്രമക്കേടുകൾ. കൂടാതെ മുഖത്തും പുറത്തും കണ്ടുവരുന്ന ചെറിയ ചെറിയ കുരുക്കൾ, അമിതമായ മുടികൊഴിച്ചിൽ,കഴുത്തിന്റെ പുറകുവശത്തും കൈകാൽ മുട്ടകളിലും എല്ലാം കണ്ടുവരുന്ന കറുപ്പുള്ള കട്ടിയുള്ള ചർമം തുടങ്ങിയവയെല്ലാം പിസിഒഡി ഉണ്ടാവുന്നതിന്റെ ലക്ഷണങ്ങളാണ്. തുടക്കത്തിൽ തന്നെ ഇത് പരിഹരിച്ചാൽ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തത് തന്നെ നമുക്ക് ജീവിക്കാൻ സാധിക്കും. വേണ്ട വ്യായാമവും ഭക്ഷണരീതിയിൽ വരുത്തേണ്ട മാറ്റങ്ങളും ശ്രദ്ധിച്ചു കഴിഞ്ഞാൽ വന്ധ്യത പോലുള്ള ബുദ്ധിമുട്ടിൽ.

നിന്ന് നമുക്ക് രക്ഷനേടാം. ഇതിൽ നിന്നും രക്ഷ നേടാൻ പ്രധാനമായും ചെയ്യേണ്ട ഒന്നാണ് കൃത്യമായ ഡയറ്റ്. നാലു മുതൽ 6 നേരം വരെയുള്ള ഭക്ഷണങ്ങൾ ഇവർക്ക് കഴിക്കാം അതും മിതമായ രീതിയിൽ. ഭക്ഷണത്തിൽ മധുരപലഹാരങ്ങളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കിയിരിക്കണം. അതുപോലെതന്നെ പാലും പാലുൽപന്നങ്ങളുടെ ഉപയോഗവും വർജിക്കണം. റെഡ് മീറ്റും ചിക്കനും പൂർണമായും ഒഴിവാക്കണം വറുത്ത് ഉപയോഗിക്കുന്ന ആഹാരങ്ങൾ കഴിക്കരുത്.

ചോക്ലേറ്റ് സോഫ്റ്റ് തുടങ്ങിയവ പൂർണമായും ഒഴിവാക്കണം. ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഇതിനു നല്ലതാണ്. വേപ്പില മുരിങ്ങയില തുടങ്ങിയവയെല്ലാം ചവച്ചരച്ച് കഴിക്കണം. അരിയാഹാരത്തിന്റെ ഉപയോഗം കുറച്ച് പകരം മില്ലറ്റ് ഉപയോഗിക്കാം. കൂടാതെ ധാരാളമായി പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൂടുതൽ അറിയാൻ വീഡിയോ തുടർന്ന് കാണുക.