×

യൂറിക് ആസിഡിന് പരിഹാരമായി ഇതാ ഒരു നാച്ചുറൽ ട്രീറ്റ്മെന്റ്.

യൂറിക്കാസിഡ് വർദ്ധിക്കുന്നതുകൊണ്ട് ഒരുപാട് തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും. ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലെത്തുന്ന പ്രോട്ടീനെ വിഘടിപ്പിച്ച് അതിൽ നിന്നും ഉണ്ടാകുന്ന ഒരു അവശിഷ്ടമാണ് പ്യൂരിൻ എന്നു പറയുന്ന പദാർത്ഥം. ഈ പ്യൂരിൻ വിഘടിച്ച് ഉണ്ടാകുന്നതാണ് യൂറിക് ആസിഡ്. ഇത് രക്തത്തിൽ അലിയുകയും തുടർന്ന് കിഡ്നി ഇതിന് അരിച്ചു പുറന്തള്ളുകയും ആണ് ചെയ്യുന്നത്. എന്നാൽ ശരിയായ രീതിയിൽ കിഡ്നി പ്രവർത്തിക്കാത്തത് കൊണ്ട് ഇത് ശരീരത്തിൽ കെട്ടിക്കിടക്കുന്നതിന്.

കാരണമാകുന്നു. അങ്ങനെയാണ് നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് വർദ്ധിക്കുന്നത്. ഈ അവസ്ഥയെയാണ് ഹൈപ്പർ യൂസിമിയ എന്ന് പറയുന്നത്. ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിക്കുന്നത് കൊണ്ട് ഇത് കിഡ്നിയിലോ അല്ലെങ്കിൽ ശരീരത്തിലെ ഏതെങ്കിലും സന്ധികളിലോ അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഇത്തരത്തിൽ സന്ധികളിൽ അടിഞ്ഞുകൂടുന്ന കല്ലുകൾ തുടർന്ന് സന്ധികൾക്ക് വീക്കവും തടിപ്പും ഉണ്ടാകുന്നതിന് കാരണമാകും. ഇത്തരത്തിൽ സന്ധികളിൽ അടിഞ്ഞുകൂടുന്ന കല്ലുകൾക്ക് പറയുന്ന പേരാണ് ഗൗട്ട്.

കൂടാതെ കിഡ്നിയിൽ അടിഞ്ഞുകൂടുന്ന ഇത്തരം സ്റ്റോൺസ് കിഡ്നി സ്റ്റോൺസ് ആയും മാറുന്നു. ഇത് കിഡ്നിയുടെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കാത്തതിന് കാരണമാകും. പൊതുവായി ഇത് ധാരാളമായി കാണപ്പെടുന്നത് അമിതമായി മദ്യം കഴിക്കുന്ന ആളുകളിലും അമിതവണ്ണം ഉള്ളവരിലും കൂടാതെ പ്യൂരിൻ അംശം കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നവരിലും ആണ്. കൂടാതെ ചില മരുന്നുകൾ കഴിക്കുമ്പോൾ അതിന്റെ ആഫ്റ്റർ ഇഫക്ട് ആയും കിഡ്നി സ്റ്റോൺ കണ്ടുവരുന്നു. കിഡ്നി സ്റ്റോൺ ഉള്ളവരുടെ സാധാരണയായി കണ്ടുവരുന്ന ഒരു ലക്ഷണമാണ്.

സന്ധി വീക്കം. സന്ധികളിൽ നീർക്കെട്ടും നിറ വ്യത്യാസവും വേദനയും കാണപ്പെടുന്നു. അതുപോലെതന്നെ കിഡ്നി സ്റ്റോൺ ഉള്ളവരിൽ മൂത്രമൊഴിക്കുമ്പോൾ അമിതമായ വേദനയും മൂത്ര തടസവും നേരിടേണ്ടിവരുന്നു. ഇതെല്ലാം യൂറിക് ആസിഡ് കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ആണ്. ഏതാനും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് യൂറിക് ആസിഡിനെ നോർമൽ ലെവലിലേക്ക് കുറച്ചു കൊണ്ടുവരാൻ സാധിക്കും. റെഡ് മീറ്റിന്റെ ഉപയോഗം പൂർണ്ണമായും നമ്മുടെ ഭക്ഷണത്തിൽ നിന്നും മാറ്റണം.

കൂടാതെ പ്യൂരിൻ ധാരാളം അടങ്ങിയിട്ടുള്ള സീ ഫുഡ്സ് ഒഴിവാക്കണം. ഫോക്ട്ടോസ് അടങ്ങിയിട്ടുള്ള മധുരപലഹാരങ്ങളുടെ ഉപയോഗം കുറയ്ക്കേണ്ടതും ആവശ്യമാണ്. പച്ച പപ്പായ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അല്ലെങ്കിൽ അത് ഇട്ടുതളപ്പിച്ച വെള്ളം കുടിക്കുന്നത് യൂറിക്കാസിഡ് ലെവൽ കുറയ്ക്കുന്നതിന് സഹായിക്കും. ഇഞ്ചി കറുവപ്പട്ട എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.