×

കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഇങ്ങനെ ചെയ്താൽ മതി.

പലർക്കും ഉള്ള ഒരു ബുദ്ധിമുട്ടാണ് ഭക്ഷണം കഴിച്ച ഉടനെ ബാത്റൂമിൽ പോകാൻ തോന്നുക എന്നുള്ളത്. അതുപോലെതന്നെ പെട്ടെന്ന് പുറത്തു പോകാൻ നിൽക്കുന്ന സമയത്ത് അതുപോലെതന്നെ കുഞ്ഞുങ്ങൾ സ്കൂളിൽ പോകുന്ന സമയത്ത് എല്ലാം ബാത്റൂമിൽ പോകാനുള്ള ടെൻഡൻസി തോന്നാറുണ്ട്. എന്നാൽ ഇത് ഒരു അസുഖമാണ്. ഐബിഎസ് എന്നാണ് ഈ രോഗാവസ്ഥയ്ക്ക് പറയുന്നത്. വൻകുടലിനെ ബാധിക്കുന്ന ഒരു അസുഖമാണ് ഇത്. വൻകുടലിന്റെ ചലനശേഷി കൂടുകയോ കുറയുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഇത്. കുടലുകളുടെ ചലനം കൂടുമ്പോൾ ലൂസ് മോഷൻ ആയും വൻകുടലിന്റെ ചലനം കുറയുമ്പോൾ മലബന്ധമായും കാണപ്പെടുന്നു.

നാം കഴിക്കുന്ന ഭക്ഷണരീതിയുടെയും അതുപോലെതന്നെ മാനസികമായി നേരിടുന്ന സമ്മർദ്ദങ്ങളുടെയും അനന്തരഫലമായാണ് ഐബിഎസ് എന്ന ഈ അസുഖം ഉണ്ടാകുന്നത്. ചിലർക്ക് എക്സാമുകൾ ഇന്റർവ്യൂകൾ എല്ലാം എടുക്കുന്ന സമയത്ത് കൂടുതലായി ടെൻഷൻ അടിക്കേണ്ടി വരികയും അത്തരം സമയങ്ങളിൽ ഈ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നു. ധാരാളമായി എരിവ് പുളി മസാലകൾ എന്നിവ ഭക്ഷണത്തിൽ.

വരുന്ന അവസ്ഥയിലും ഈ അസുഖം കണ്ടു വരുന്നുണ്ട്. ഇതിനെ കൂടാതെ കുടലിൽ അണുബാധയുള്ള ആളുകൾക്കും ഐ ബി എസ് എന്ന രോഗം ഉണ്ടാകാറുണ്ട്. ഐപിഎസ് ഉള്ള ആളുകളിൽ പല ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്. തുടരെത്തുടരെ ബാത്റൂമിൽ പോകാനുള്ള തോന്നൽ. വയറിളക്കം അല്ലെങ്കിൽ മലബന്ധം, അടിവയറിന് ഉണ്ടാകുന്ന വേദന, ഭക്ഷണം കഴിക്കുമ്പോൾ വയറിൽ നിന്നും സൗണ്ട് ഉണ്ടാവുക, മലം പോയശേഷം മലദ്വാരത്തിന് ചുറ്റും എരിച്ചിലും പുകച്ചിലും അനുഭവപ്പെടുക, തുടങ്ങിയവയെല്ലാം ഐബിഎസിന്റെ ലക്ഷണങ്ങളാണ്.

ഭക്ഷണരീതിയിൽ വേണ്ട മാറ്റങ്ങൾ വരുത്തുന്നതിലൂടെ നമുക്ക് ഈ രോഗാവസ്ഥയെ മറികടക്കാൻ സാധിക്കും. എരിവ് പുളി മസാലകൾ തുടങ്ങിയവ ധാരാളമായി കഴിക്കുന്നത് ഒഴിവാക്കണം. അതുപോലെതന്നെ ബീഫ് മുട്ട പാൽ തുടങ്ങിയവ കഴിക്കുന്നവർക്കും ഐപിഎസിന്റെ ബുദ്ധിമുട്ടുണ്ടാകാറുണ്ട് അതിനാൽ അവ ഒഴിവാക്കുന്നത് നല്ലതായിരിക്കും. ഐവിഎസ് അസുഖമുള്ള ആളുകൾ ബ്രൂട്ടൻ അടങ്ങിയിട്ടുള്ള ഗോതമ്പ് റാഗി തുടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കണം.

പ്രോബയോട്ടിക്കുകൾ ആയ തൈര് മോര് തുടങ്ങിയവ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുടലിലെ നല്ല ബാക്ടീരിയാസിനെ വർധിപ്പിക്കുന്നത് വഴി ഈ പ്രശ്നങ്ങളെല്ലാം തടയുന്നതിന് സഹായിക്കും. വെളുത്തുള്ളി സബോള തുടങ്ങിയവ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ഐബിഎസ് രോഗമുള്ളവർക്ക് നല്ലതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.