×

ക്ഷമ ഇല്ലായ്മ നിങ്ങളെ രോഗിയാക്കാം, ഏതു രോഗവും മാറ്റാൻ ഇങ്ങനെ ചെയ്താൽ മതി.

മുടികൊഴിച്ചിൽ, ഉറക്കമില്ലായ്‌മ, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ മുട്ടുന്നത്, ചൊറിഞ്ഞു തടിക്കുന്നത്, ക്ഷമ ഇല്ലായ്മ, ഇതൊക്കെ അനുഭവിക്കുന്നവരാണ് നാം ഓരോരുത്തരും. ഒരു കാര്യം ചെയ്യാൻ പോയിട്ട് അത് മറന്നു പോവുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ. കാര്യങ്ങൾ പലവട്ടം കേട്ടിട്ടും മനസിലാകാത്ത അവസ്ഥ ഉണ്ടോ. ഇതൊക്കെ കാണിക്കുന്നത് നിങ്ങളുടെ കോർട്ടിസോൾ ലെവൽ കുറഞ്ഞു നിൽക്കുന്നു എന്നതാണ്. ബ്ലഡ്‌ ടെസ്റ്റ്‌ സലൈവറി ടെസ്റ്റ്‌ എന്നിവ ചെയ്താൽ കോർടിസോളിന്റെ അളവ് എത്രയുണ്ട് എന്ന് അറിയാൻ പറ്റും.

കോർട്ടിസോൾ ഒരു സ്‌ട്രെസ്സ് ഹോർമോൺ ആണ്. കോർട്ടിസോളിന്റെ അളവ് ക്രമാതീതമായി കൂടുന്നത് നിങ്ങളുടെ മാനസിക സങ്കർഷം കൂടുതലാണെന്ന് കാണിക്കുന്നു. ഷുഗർ രോഗികൾക്ക് അവരുടെ ഷുഗർ ലെവൽ നിയന്ത്രിക്കാൻ സാധിക്കാത്തതും പലപ്പോഴും കോർട്ടിസോൾ ലെവൽ കൂടുതലായതുകൊണ്ടാണ്. മുഖം ചുവന്നിരിക്കുക, കണ്ണിന്റെ കളർ മാറുക, ക്ഷമ ഇല്ലാത്ത അവസ്ഥ, ഇതൊക്കെ കാണിക്കുന്നത് സ്‌ട്രെസ്സ് ലെവൽ കൂടുതലാണെന്നാണ്. അവരുടെ ചികിത്സ രീതികളും മാറ്റേണ്ടതാണ്. ഒരേ കാര്യം തന്നെ ദിവസവും ചെയ്യുക.

ഒരേ ചുറ്റുപാടിൽ നിന്ന് ജോലി ചെയ്യുക ഇത് സ്‌ട്രെസ്സ് ലെവൽ കൂട്ടാൻ കാരണമാകും. ഇടയ്ക്കൊക്കെ യാത്ര ചെയ്യുന്നത്, പുറത്തേക്ക് പോകുന്നത്, വെയിൽ കൊള്ളുന്നത്, ഇതൊക്കെ നല്ലതാണ്. ചില വിറ്റാമിൻസിന്റെ കുറവുമൂലവും കോർട്ടിസോളിന്റെ അളവിൽ മാറ്റം വരാം. വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ k2, വിറ്റാമിൻ b12, തുടങ്ങിയ വിറ്റാമിനുകൾ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. വിറ്റാമിൻ ഡി വെയിൽ നിന്ന് ലഭിക്കുന്നതാണ്. ഇലക്കറികളിൽ ധാരാളമായുള്ളതാണ് വിറ്റാമിൻ ഇ, വിറ്റാമിൻ k2 പോലുള്ളവ. വിറ്റാമിൻ b12 നോൺ വെജ്.

ഭക്ഷണത്തിലാണുള്ളത്. സിങ്ക്, സലേനിയം പോലുള്ള പോഷകങ്ങൾ കൂടി സ്‌ട്രെസ്സ് ലെവൽ കണ്ട്രോൾ ചെയ്യാൻ ആവശ്യമാണ്. പല മാരകമായ രോഗങ്ങൾക്കും കാരണം സ്‌ട്രെസ്സ് ലെവൽ തന്നെയാണ്. അനിയന്ത്രിതമായ രീതിയിൽ ശരീരത്തെ ബാധിക്കുന്നവിധത്തിലുള്ള സ്‌ട്രെസ്സ് ലെവൽ നിയന്ത്രണവിധേയമാക്കേണ്ടത് അത്യാവശ്യമാണ്. നമ്മളെ റിലാക്സ് ആകുന്നവിധത്തിലുള്ള കൃത്യങ്ങളിൽ ഏർപ്പെടുകവഴി സ്‌ട്രെസ്സ് ലെവൽ കുറയ്ക്കാം. ഭക്ഷണ വിഭവങ്ങളിലാണെങ്കിൽ ഇലക്കറികൾ ഉൾപ്പെടുത്തുന്നതും, നല്ല മത്സ്യങ്ങൾ ഉൾപെടുത്തുന്നതും ഉത്തമമാണ്.