×

ഈന്തപ്പഴം പ്രമേഹ രോഗികൾക്ക് കഴിക്കാമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്

ഈന്തപ്പഴം ആരോഗ്യത്തിന് വളരെ നല്ലതാണ്. കാൽസ്യം, സോഡിയം, പൊട്ടാസിയം, തുടങ്ങി പല മൂലകങ്ങളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികൾക്ക് ഈത്തപ്പഴം കഴിക്കാൻ പറ്റുമോ എന്നത് എല്ലാവരുടെയും സംശയമാണ്. പ്രമേഹ രോഗികൾക്ക് ദിവസവും അഞ്ച് ഈത്തപ്പഴം വരെ കഴിക്കാം. ശരീരത്തിൽ ഉയർന്ന അളവിൽ ഊർജം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ ആന്റി ഓക്സിഡന്റുകളും ഈത്തപ്പഴത്തിലുണ്ട്. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഈന്തപ്പഴം ഏറെ ഉത്തമമാണ്.

ഈന്തപ്പഴത്തിലടങ്ങിയിട്ടുള്ള കരോട്ടിനോയിഡ് ഒരുപാട് സഹായം ചെയ്യുന്നുണ്ട്. കാഴ്ച ശക്തിക്ക് ഇത് നല്ലതാണ്. കൂടാതെ ഫാറ്റി ലിവർ തടയാൻ, കാൽ മട്ട് വേദന കുറയ്ക്കാൻ, കുടലിനകത്തുള്ള വേസ്റ്റ് കളയാൻ, മലബന്ധം തടയാൻ, മുടി കൊഴിച്ചിൽ തടയാൻ, രക്തം കൂട്ടാൻ തുടങ്ങിയതിന് ഈന്തപ്പഴം സഹായകരമാണ്. ഇതൊക്കെ മാത്രമല്ല പൈൽസ് പോലുള്ളവ തടയാൻ ഈത്തപ്പഴം സഹായിക്കുന്നു . ഈന്തപ്പഴം കഴിക്കുന്നതിലൂടെ ബിപി ലെവൽ കുറയ്ക്കാം . ലൈംഗിക ജീവിതത്തിലും ഈന്തപ്പഴം ഏറെ സഹായിക്കുന്നു.

ഈത്തപ്പഴത്തിന്റെ ഗ്ലൈസമിക് അളവ് നാല്പത്തി അഞ്ച് മുതൽ അൻപത്തി അഞ്ച് വരെയാണ് . അതിനാൽ തന്നെ ഈത്തപ്പഴം കഴിക്കുന്നത് രക്തത്തിൽ ഗ്ലുക്കോസിന്റെ അളവ് കൂറ്റൻ കാരണമാകുന്നില്ല . ഈത്തപ്പഴത്തിൽ നല്ല അളവിൽ ഫൈബേർസ് ഉണ്ട്. കൂടാതെ ഇതിന്റെ നാരുകൾ ഡയറക്ടറി ഫൈബർ രൂപത്തിലാണ് , ഇത് പ്രമേഹം പെട്ടെന്ന് വർധിക്കാതിരിക്കാൻ സഹായിക്കുന്നുണ്ട് . എന്നാൽ ഈത്തപ്പഴം അധികമായി കഴിക്കാൻ പാടില്ല. നല്ലപോലെ പഴുക്കാത്തതും മധുരം കുറഞ്ഞതുമായ ഈത്തപ്പഴമാണ് ഇത്തരക്കാർക്ക് നല്ലത്.

ഈത്തപ്പഴത്തിന്റെ മധുരം ഊർജം നൽകുന്ന ഒന്നുകൂടിയാണ്.ആരോഗ്യത്തിന് ഏറെ ഗുണകരമായ ഈത്തപ്പഴം കഴിക്കുമ്പോളും ശ്രദ്ധിക്കേണ്ടതുണ്ട്. കഴുകിയ ശേഷം ഉപയോഗിക്കുന്നതാകും നല്ലത്. പ്രമേഹ രോഗം കൂട്ടുത്തലുള്ളവർ ഈത്തപ്പഴം കഴിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിർദ്ദേശം തേടുന്നത് ഉചിതമാകും. 100g ഈത്തപ്പഴം എടുക്കുകയാണെങ്കിൽ .

അതിൽ ഏകദേശം 8g ഫൈബർ അടങ്ങിയിട്ടുണ്ടാകും. ഈന്തപ്പഴത്തിന്റെ ഗുണങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെടേണ്ടതാണ്. കറുത്ത നിറത്തിലുള്ള ഈന്തപ്പഴം വാങ്ങിക്കുന്നത് നല്ലതാണ്. അങ്ങനെ ഈന്തപ്പഴം എത്രത്തോളം പോഷകമൂല്യങ്ങൾ അടങ്ങിയതാണെങ്കിലും ഈന്തപ്പഴം കഴിക്കുമ്പോളും ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. കൂടുതൽ വിശദമായ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്.