×

ജീരകത്തിന് ഗുണങ്ങൾ ഉള്ളതുപോലെ തന്നെ ദോഷങ്ങളും ഉണ്ട് എന്താണെന്ന് നോക്കൂ…

നമ്മുടെ ഭക്ഷണത്തിൽ നാം സാധാരണമായി ഉൾപ്പെടുത്തുന്ന ഒരു പദാർത്ഥമാണ് ജീരകം. ഔഷധഗുണത്താൽ സമ്പന്നമായ ജീരകം ഒരു സുഗന്ധവ്യഞ്ജനം കൂടെയാണ്. ഗുണങ്ങൾ ഉള്ളതുപോലെ തന്നെ ഇതിനു ചില ദോഷങ്ങളും ഉണ്ട്. ജീരകം ഇട്ട വെള്ളമായും കറിയിലും വിവിധതരം മരുന്നുകളിലും നാം ജീരകം ഉപയോഗിക്കുന്നു. ജീരകം ഉമിനീർ ഉത്പാദിപ്പിക്കാൻ ഉമിനീർ ഗ്രന്ഥിയെ സഹായിക്കുന്നു .

അതുമൂലം ദഹനം എളുപ്പമാക്കുന്നു. ദഹനസംബന്ധമായ അസുഖം ഉള്ളവർക്ക് ദിവസത്തിൽ രണ്ടുമൂന്നു തവണ ജീരകം വെള്ളം കുടിക്കുന്നത് മൂലം അത് തടയാൻ സാധിക്കുന്നു. ജീരകത്തിന്റെ മറ്റൊരു ഗുണമാണ് മലബന്ധത്തെ തടയുന്നു എന്നത്.ഉയർന്നതോതിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ഉദരഭാഗങ്ങളെ ശക്തിപ്പെടുത്തുകയും അവയുടെ പ്രവർത്തനങ്ങളെ ത്വരിതപെടുത്തുകയും ചെയ്യുന്നു.

ജീരകം മൂലക്കുരുവിനും ഔഷധമാണ്. ഒരു സ്പൂൺ ജീരകം ബ്രൗൺ നിറം ആകുന്നത് വരെ വറുത്തെടുക്കുക. ശേഷം അത് നന്നായി പൊടിച്ചെടുക്കുക. ഈ പൊടി തേനിൽ ചാലിച്ച് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ദഹനസംബന്ധമായ ബുദ്ധിമുട്ടുകളെ തടയുന്നു.കൂടാതെ ശ്വാസം മുട്ടും ആസ്മയും തടയുന്നു. രോഗാണുക്കളെ നശിപ്പിക്കുന്നതിനുള്ള ശക്തി ജീരകത്തിലുണ്ട് അതിനാൽ രോഗപ്രതിരോധശേഷിക്ക് ജീരകം ഉത്തമമാണ്. ഒരു സ്പൂൺ ജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് അതിലേക്ക് അല്പം ഇഞ്ചി ചതച്ചത്.

കൂടെ ചേർത്ത് വീണ്ടും തിളപ്പിച്ച് കുടിക്കുന്നത് പ്രതിരോധ ശേഷിക്ക് നല്ലതാണ്. ഗർഭിണികളിൽ കണ്ടുവരുന്ന ഓക്കാനം ഛർദി മലബന്ധം തുടങ്ങിയവയ്ക്ക് ജീരകം ഒരു ഉത്തമ ഔഷധമാണ്. സ്ത്രീകൾക്ക് സുഖപ്രസവത്തിനും മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും ജീരകം പാലിൽ തേനും ചേർത്ത് കഴിക്കുന്നത് ഉത്തമമാണ്. വാഴപ്പഴവും ജീരകവും തേനും ചേർത്ത് കഴിക്കുന്നത് ഉറക്കക്കുറവിന് നല്ലതാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.

Leave a Comment