×

ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുന്ന രക്തക്കുഴലുകളെ സംരക്ഷിക്കാനും ഹാർട്ട് അറ്റാക്ക് വരാതിരിക്കാനും ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പലർക്കും അനുഭവപ്പെടാറുള്ള ഒരു അസുഖമാണ് നെഞ്ചുവേദന. ഗ്യാസ് കൊണ്ടും അല്ലെങ്കിൽ ഹാർട്ടറ്റാക്കിന്റെ സാധ്യത ആയും നെഞ്ചുവേദന ചിലരിൽ ഉണ്ടാകാറുണ്ട്. എന്നാൽ ചിലർക്ക് നെഞ്ച് വേദന വരുന്നത് കൊണ്ടാണോ അതോ ഹാർട്ട് അറ്റാക്കിന്റെ സൂചനയാണോ എന്ന് മനസ്സിലാക്കാൻ സാധിക്കുകയില്ല. നെഞ്ചിന്റെ മദ്യഭാഗത്തുനിന്നും തുടങ്ങി ഇടതുവശത്തേക്ക് നീങ്ങുകയും തുടർന്ന് ആ വേദന ഇടതു കൈയിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. കൂടാതെ കീഴ്ത്താടിയിലും മുതുകിലും വേദന അനുഭവപ്പെടാം.

അസഹനീയമായ വേദനയും കൂടെ തളർച്ചയും ക്ഷീണവും വയറു വീർക്കൽ മുതലായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അത് തീർച്ചയായും സൂചനയാണ്. ഇത്തരം വേദന 20 മുതൽ 30 മിനിറ്റ് വരെ തുടർന്ന് നിൽക്കുകയാണെങ്കിൽ എത്രയും പെട്ടെന്ന് അടുത്തുള്ള ഹോസ്പിറ്റലിൽ പോയി ഇസിജി എടുത്തു നോക്കേണ്ടതാണ്. എന്നാൽ ഗ്യാസ് ട്രബിളിന്റെ വേദനയാണെങ്കിൽ വേദന വന്നു പോയി നിൽക്കും. ഈ സമയത്ത് ഗ്യാസിന്റെ ഗുളികയോ അല്ലെങ്കിൽ വെളുത്തുള്ളി ഇഞ്ചിയുടെ നീര് മുതലായവ കഴിക്കുകയാണെങ്കിൽ അതിന് ശമനം ലഭിക്കും.

എന്നാൽ ഹാർട്ടറ്റാക്ക് ഉള്ളവർ ഇങ്ങനെ ചെയ്താൽ അവർക്ക് താൽക്കാലിക ശമനം മാത്രമാണ് ലഭിക്കുക അതിനുശേഷം വേദന വീണ്ടും വരുന്നതിനും ബോധക്ഷയം സംഭവിക്കുന്നതിനും ഇടയുണ്ടാകും. അതിനാൽ മൂന്നുമാസം കൂടുമ്പോൾ ശരീരത്തിലെ കൊളസ്ട്രോളും അതുപോലെതന്നെ ഇടയ്ക്കിടയ്ക്ക് പ്രെഷർ പരിശോധിക്കേണ്ടതാണ്.

ഇത്തരം നെഞ്ച് വേദനകൾ ഉണ്ടാവുമ്പോൾ ഗ്യാസിന്റെ മരുന്ന് ഉപയോഗിച്ച് മാറിയില്ലെങ്കിൽ തീർച്ചയായും അത് ഹാർട്ടറ്റാക്കിന്റെ സൂചനയായിരിക്കും അതിനാൽ ഹോസ്പിറ്റലിൽ പോയി ചികിത്സ തേടേണ്ടതാണ്. കാരണം ഇന്നത്തെ കാലത്ത് ഹാർട്ടറ്റാക്ക് സൈലന്റ് ആയിട്ടാണ് വരാറുള്ളത്. ഉറക്കത്തിലോ അല്ലെങ്കിൽ ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകാം. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.