×

ഏതുമാവും ചെറുപ്പത്തിൽ തന്നെ പൂത്ത് നിറയെ കായ്ഫലം ഉണ്ടാകാൻ ഇതാ ഒരു എളുപ്പവഴി.

നമ്മുടെ എല്ലാവരുടെയും വീട്ടിൽ മാവുകൾ ഉണ്ടാവും. അങ്ങനെ പൂത്തുലഞ്ഞു നിൽക്കുന്ന മാവിൽ നിറയെ മാങ്ങയും ഉണ്ടാകാറുണ്ട്. എന്നാൽ അത് വളരെ വലിയ മാവ് ആയിരിക്കും. ഇന്നത്തെ കാലത്ത് നമുക്ക് വീടിന്റെ പരിസരത്ത് അത്തരം വലിയ മാവുകൾ വയ്ക്കുന്നത് അസാധ്യമാണ്. സൗകര്യത്തിനും ഭംഗിക്കും വേണ്ടി നമ്മൾ ചെറിയ മാവും തൈകൾ വാങ്ങി വയ്ക്കാറുണ്ട്.

അവ ചെറുപ്പത്തിൽ തന്നെ കായ്ക്കാൻ വേണ്ടി നമുക്ക് ചില വിദ്യകൾ ചെയ്യാൻ സാധിക്കും. മദർ പ്ലാന്റിൽ നിന്നും ഡ്രാഫ്റ്റ് ചെയ്ത് എടുക്കുന്ന തൈകളാണ് അത്തരത്തിൽ ചെറുപ്പത്തിൽ തന്നെ കായ്ക്കാറുള്ളത്. നഴ്സറികളിൽ ചെന്ന് കാണുന്ന മാവിൻ തൈകൾ എല്ലാം വാങ്ങി വച്ചിട്ട് ഒരു കാര്യവുമില്ല. നല്ല ഇനം മാവും തൈകൾ നോക്കി വാങ്ങാൻ അറിയണം. അതിനാൽ വിശ്വാസയോഗ്യമായ സ്ഥലങ്ങളിൽ നിന്നും മാത്രമാവിൻ.

തൈകൾ വാങ്ങാൻ ശ്രദ്ധിക്കുക. തൈകൾ വാങ്ങിച്ചു കൊണ്ടുവന്ന ചട്ടിയിൽ നിന്നും വേറൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുമ്മായം ഇട്ടുവച്ച ചുവന്ന മണ്ണും വേപ്പിൻപിണ്ണാക്കും ചകിരിച്ചോറും അല്പം എല്ലുപൊടിയും കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കുക ഇതിലേക്ക് അയർ എന്ന ഒരു പ്രോഡക്ടും കൂടെ ചേർക്കാം.

ഈ മണ്ണിലേക്കാണ് ചെടിച്ചട്ടിയിൽ നിന്നും മാവിൻ തൈ വേര് പൊട്ടാതെ പറിച്ചെടുത്ത് നടേണ്ടത്. കൂടാതെ 100 ഗ്രാം കടലപ്പിണ്ണാക്കിലേക്ക് നാല് സ്പൂൺ ചായപ്പൊടി ചേർത്ത് തിളപ്പിച്ച വെള്ളം ചൂടാറിയതിനു ശേഷം ഒഴിച്ചു കൊടുക്കുക ഇതിലേക്ക് 50 ml തൈരും കൂടെ ചേർത്ത് മൂന്ന് ദിവസത്തിനു ശേഷം വളമായി ഒഴിച്ചുകൊടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക.