×

ഈ ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഫാറ്റി ലിവർ ഉണ്ടായിരിക്കും.

ഇന്ന് പ്രായഭേദമന്യേ സ്ത്രീകളിലും പുരുഷന്മാരിലും കുട്ടികളിലും എല്ലാം ഒരുപോലെ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവർ. ഈ രോഗാവസ്ഥ എല്ലാവരിലും സാധാരണമായി കഴിഞ്ഞു. തലച്ചോറിനെയും ഹൃദയത്തെയും പോലെ തന്നെ കരളും നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ്. കരളിനു രോഗാവസ്ഥ ഉണ്ടാകുമ്പോൾ അത് ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്നു.

അതിനാൽ കരളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പൊതുവേ രോഗത്തിന് ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല എന്നാണ് സാധാരണ പറയാറുള്ളത്. ഇത് തുടക്കത്തിൽ തന്നെ രോഗം നിർണയം ചെയ്തു ചികിത്സിക്കുകയാണെങ്കിൽ ഇത് പൂർണ്ണമായും മാറ്റാൻ സാധിക്കും. ഫാറ്റി ലിവർ ഉള്ളവരിൽ കണ്ടുവരുന്ന ഏതാനും ചില രോഗലക്ഷണങ്ങൾ നോക്കാം. വയറിന്റെ വലതുവശത്ത് ഒരു ചെറിയ തടിപ്പും വേദനയും.

ഉള്ളവർ ശ്രദ്ധിക്കണം ചിലപ്പോൾ ഇത് ഗ്യാസിന്റെതും ആവാം അല്ലെങ്കിൽ കരൾ സംബന്ധമായ ഏതെങ്കിലും അസുഖത്തിന്റേതും ആവാം. കൂടാതെ ശരീരത്തിന് അമിതമായ ക്ഷീണവും തളർച്ചയും ഉണ്ടാകും. ഒരു കാരണവും കൂടാതെ ശരീരഭാരം കുറഞ്ഞു കൊണ്ടിരിക്കും. വിശപ്പില്ലായ്മ അനുഭവപ്പെടും. കൂടാതെ എന്ത് ഭക്ഷണം കഴിച്ചാലും നെഞ്ചെരിച്ചിൽ പുളിച്ചുതികട്ടൽ ഏമ്പക്കം തുടങ്ങിയ ബുദ്ധിമുട്ടുകളും.

ഉണ്ടാവും. ശരീര വേദനയും കടച്ചിലും മസിൽ വേദനയും ഉണ്ടാകും. സാധാരണ കായികാധ്വാനം ചെയ്യുന്നവരിലാണ് ഇത്തരം വേദനകൾ കണ്ടുവരുന്നത് എന്നാൽ ഫാറ്റി ലിവർ ഉള്ളവരിലും ഈ ലക്ഷണങ്ങൾ കാണിക്കും. ഫാറ്റിലിവർ ഉള്ളവരിൽ ഈസ്ട്രജന്റെ ഉൽപാദനം വർദ്ധിക്കുകയും സ്ത്രീ ഹോർമോണുകൾ കൂടുകയും പുരുഷന്മാരിൽ സ്ഥനവളർച്ച കാണുകയും ചെയ്യുന്നു. ഇത്രയും ലക്ഷണങ്ങൾ നിങ്ങളിൽ കാണുകയാണെങ്കിൽ ഫാറ്റിലിവർ നിങ്ങളിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക.