×

പല്ലിയുടെ ശല്യം ഇല്ലാതെയാക്കാം.. ഈ ചെടി നിങ്ങളുടെ വീട്ടിൽ ഉണ്ടായാൽ.

നമ്മുടെ വീടുകളിൽ എല്ലാം ഉള്ള ഒരു സസ്യമാണ് പനിക്കൂർക്ക. പ്രത്യേകിച്ച് കുഞ്ഞുങ്ങൾ ഉള്ള എല്ലാ വീടുകളിലും ഇത് ഉണ്ടാവും. കാരണം വളരെയധികം ഔഷധഗുണമുള്ള ഒരു ചെടിയാണ് ഇത്. ഞവര,കർപ്പൂരവല്ലി,കഞ്ഞിക്കൂർക്ക എന്നിങ്ങനെ പലയിടത്തും പല പേരുകളിൽ ആയാണ് ഇത് അറിയപ്പെടുന്നത്. ഇത് ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ കഫക്കെട്ട് മാറിക്കിട്ടും.

അതുപോലെതന്നെ ചെറിയ കുഞ്ഞുങ്ങൾക്ക് ഇത് വാട്ടിപ്പിഴിഞ്ഞു നീരെടുത്ത് അതിൽ തേൻ ചേർത്ത് ചെറിയ കുട്ടികൾക്ക് നൽകുന്നത് പനി ചുമ്മാ കഫക്കെട്ട് തുടങ്ങിയവയ്ക്ക് ആശ്വാസം ലഭിക്കും. ഒരു കഞ്ഞിക്കൂർക്കയുടെ ഇല വാട്ടി നെറുകിലിടുന്നത് കുട്ടികളിലെ മൂക്കടപ്പിന് ആശ്വാസമാണ്. വായിലുണ്ടാകുന്ന വായ്പുണ്ണിനെ ഇതിന്റെ നീര് പുരട്ടിയാൽ മാറി കിട്ടും.

അതുപോലെതന്നെ ആവി പിടിക്കുമ്പോൾ കഞ്ഞിക്കൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാം. വയറുവേദനയ്ക്ക് കഞ്ഞിക്കുറുക്ക ഇലയുടെ നീരും ഇഞ്ചിനീരും ചേർത്ത് കുടിക്കാവുന്നതാണ്. അങ്ങനെ ഈ ചെടിയുടെ ഗുണങ്ങൾ ഒരുപാടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഈ ചെടി ഔഷധമായി ഉപയോഗിക്കാം. പരമ്പരാഗതമായി ചുമ, പനി, ജലദോഷം കഫക്കെട്ട് തുടങ്ങിയഅസുഖങ്ങൾക്ക് നാം .

ഉപയോഗിച്ചുവരുന്ന ഒരു ഔഷധസസ്യമാണ് ഇത്. നമ്മുടെ അടുക്കളയിൽ കണ്ടുവരുന്ന പല്ലിയുടെ ശല്യം ഒഴിവാക്കുന്നതിന് ഈ ചെടി സഹായിക്കും. മൂന്ന് നാല് ക്ലാസുകളിൽ വെള്ളം നിറച്ച് അതിലേക്ക് ഓരോ തണ്ട് ഈ ചെടി വച്ചു കൊടുക്കുക. ഇത് അടുക്കളയിൽ പലയിടത്തായി സൂക്ഷിച്ചു വെക്കാം. ഈ ഇലയുടെ കടുത്ത മണം പല്ലിയുടെ ശല്യം ഇല്ലാതെയാക്കുന്നു. രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ ഈ ക്ലാസിലെ പഴയ ചെടി മാറ്റി പുതിയ ചെടി വെക്കണം. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.

Leave a Comment