നമ്മൾ പലരും ഇന്ന് വളരെയധികം ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് മലബന്ധം. കുട്ടികളിലും മുതിർന്നവരിലും ഇത് കണ്ടു വരാറുണ്ട്. രാവിലെ ഉറക്കം ഉണരുമ്പോൾ ശരിയായ രീതിയിൽ മലബന്ധം നടക്കാത്തതിനാൽ പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഇത് മാനസികമായും ശാരീരികമായും നമ്മളെ തളർത്തുന്ന ഒന്നാണ്. മരുന്നുകൾ ഒന്നുമില്ലാതെ തന്നെ നമുക്ക് ഈ നല്ല ബന്ധം തടയാൻ സാധിക്കും. ആദ്യമായി നാം മനസ്സിലാക്കേണ്ട കാര്യമാണ് എന്തുകൊണ്ടാണ് നമുക്ക് മലബന്ധം വരുന്നത് എന്നുള്ളത്.
കാരണം കണ്ടെത്തി അതിനുള്ള പരിഹാരം ചെയ്യുകയാണെങ്കിൽ ഈ ബുദ്ധിമുട്ട് നമുക്ക് തടയാൻ കഴിയും. നാം കഴിക്കുന്ന ഭക്ഷണം വായിൽ നിന്നും ദഹനം തുടങ്ങുന്നു. ഞാൻ വിചാരിച്ചു കഴിക്കുന്ന ഭക്ഷണം ആമാശയത്തിൽ ചെന്ന് പിത്തരസവുമായി കലർന്ന് ദഹിച്ച് ചെറുകുടലിലേക്ക് എത്തുന്നു. ശരീരത്തിന് ആവശ്യമായതെല്ലാം അവിടെ നിന്നും അബ്സോർബ് ചെയ്യുന്നു. തുടർന്ന് വൻകുടലിലേക്കും പോകുന്നു. അവിടെ നിന്നും മലം രൂപപ്പെട്ട് പുറത്തേക്ക് പോകുന്നു. ഈ ദഹനപ്രക്രിയയിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ വരുമ്പോളാണ് മലബന്ധം ഉണ്ടാകുന്നത്.
ഈ പ്രക്രിയ നല്ലതുപോലെ നടക്കുന്നതിന് വേണ്ടി കൃത്യമായ ദിനചര്യ ചെയ്യണം. ധാരാളമായി ഫൈബർ കണ്ടെന്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മലം സുഖമായി പോകുന്നതിന് സഹായിക്കും. ധാരാളമായി വെള്ളം കുടിക്കുന്നത് മലം ലൂസ് ആയി പോകാൻ സഹായിക്കും. കൂടാതെ കൃത്യമായി വ്യായാമം ചെയ്യുന്നതിലൂടെയും മലബന്ധം തടയാൻ സാദിക്കും. മലബന്ധം തടയുന്നതിന് വേണ്ടി പലതരത്തിലുള്ള മരുന്നുകളും ഉപയോഗിക്കുന്നവരാണ് പലരും. ഇത് വയറിനകത്ത് കോൺട്രാക്ഷൻ കുറയ്ക്കുകയും കൂടുതലായി മലബന്ധത്തിന് കാരണമാവുകയും ചെയ്യും. കൂടാതെ ജീവിതശൈലി രോഗങ്ങളായ പ്രഷർ ഷുഗർ തൈറോയ്ഡ് കൊളസ്ട്രോൾ അമിതവണ്ണം.
തുടങ്ങിയവ ഉള്ളവരിൽ മലബന്ധം സാധാരണയായി കണ്ടുവരുന്നു. കൂടാതെ ഗ്യാസ്ട്രബിൾ ഉള്ളവർക്കും ഏതെങ്കിലും തരത്തിലുള്ള മരുന്നുകൾ ഉപയോഗിക്കുന്നതുകൊണ്ട് അതിന്റെ പാർശ്വഫലമായും മലബന്ധം വന്നേക്കാം. നമ്മുടെ ശരീരത്തിന് ആവശ്യമായ നല്ല ബാക്ടീരിയാസിനെ ഉത്പാദിപ്പിക്കുമ്പോൾ ദഹനം കൃത്യമായി നടക്കാൻ സഹായിക്കും. ഇതിനായി തൈര് അച്ചാറുകൾ പഴങ്കഞ്ഞി തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്. ഇവ കഴിക്കുന്നത് മൂലം കുടലിൽ നല്ല ബാക്ടീരിയാസിനെ ഉത്പാദിപ്പിക്കാൻ സാധിക്കും.
അതുപോലെ ടോയ്ലറ്റ് ഇരിക്കുമ്പോൾ യൂറോപ്യൻ ക്ലോസറ്റുകൾക്ക് പകരം ഇന്ത്യൻ ക്ലോസറ്റുകൾ ഉപയോഗിക്കുക. കൂടാതെ യൂറോപ്യൻ ക്ലോസറ്റ് ഉപയോഗിക്കുകയാണെങ്കിൽ വിരലുകൾ നിലത്തമർത്തി ഉപ്പൂറ്റി ഉയർത്തി വയ്ക്കുന്ന രീതിയിൽ ഇരിക്കുക. ഇത് മലശയം വികസിക്കുന്നതിനു സഹായിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക.