×

നരച്ച മുടി കറുപ്പിക്കാൻ വേപ്പില ഉപയോഗിച്ചുള്ള നാച്ചുറൽ ഹെന്ന.

പ്രായഭേദം അന്യ സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് അകാലനര. അകാലനരയെ തുടർന്ന് പലരിലും മാനസിക പ്രശ്നങ്ങൾ വരെ ഉണ്ടാകാറുണ്ട്. മരച്ച മുടി കറുപ്പിക്കുന്നതിന് വേണ്ടി പലരും പല വിദ്യകളും പഴറ്റാറുണ്ട്. ബ്യൂട്ടിപാർലറുകളിൽ പോയി കെമിക്കലുകൾ അടങ്ങിയ ഹെന്ന ഉപയോഗിച്ചും അകാലനരയ്ക്കുള്ള മറ്റു ഹെയർ ഓയിലുകളും ഉപയോഗിച്ചും മുടി കറുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ഇത്തരം കെമിക്കലുകൾ ഉപയോഗിക്കുമ്പോൾ പല ആരോഗ്യ പ്രശ്നങ്ങളും നേരിടുന്നു.

സ്കിൻ അലർജി തുടങ്ങിയവ ചിലരിൽ കണ്ടുവരുന്നുണ്ട്. അകാലനിരയ്ക്കുള്ള പരിഹാരമായി നാം പരമ്പരാഗതമായി ഉപയോഗിച്ച് വരാറുള്ള ഔഷധസസ്യങ്ങൾ ഉപയോഗിച്ച് കുറഞ്ഞ ചിലവിൽ വീട്ടിൽ തന്നെ നമുക്ക് ഫലപ്രദമായ ഹെന്ന തയ്യാറാക്കാൻ സാധിക്കും. ഇത് വളരെയധികം ഗുണമേന്മയുള്ളതും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാത്തതും 100% റിസൾട്ട് തരുന്നവയുമാണ്. സാധാരണയായി നമ്മുടെ വീടുകളിൽ എല്ലാം നട്ടുവളർത്തുന്ന ഒരു ഔഷധസസ്യമാണ് കറിവേപ്പില. വളരെയധികം ആരോഗ്യ ഗുണമുള്ള ഒന്നാണ് ഇത്.

ഇത് കറിയിൽ ഇട്ടു കഴിക്കുന്നത് കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിനും മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്കും നല്ലതാണ്. കൂടാതെ താരനെ അകറ്റാനും മുടി സംരംഭമായി വളരുന്നതിനും എണ്ണ കാച്ചിയും കറിവേപ്പില ഉപയോഗിക്കുന്നു. നാം ഇന്നിവിടെ പരിചയപ്പെടാൻ പോകുന്നത് കറിവേപ്പില ഉപയോഗിച്ചുള്ള ഒരു നാച്ചുറൽ ഹെയർ ഡൈ ആണ്. ഫയർ ഡൈ തയ്യാറാക്കുന്നതിന് വേണ്ടി കറിവേപ്പില പൊടിച്ചെടുക്കണം. അതിനായി കുറച്ച് കറിവേപ്പില കഴുകി വൃത്തിയാക്കിയതിനു ശേഷം ഒരു ചട്ടിയിൽ ഇട്ട് വറുത്തെടുക്കാം.

ഇതിന്റെ കൂടെ രണ്ടോ മൂന്നോ ബദാം ചേർക്കുന്നത് നല്ലതാണ്. വറുത്തെടുത്ത ബദാമും കറിവേപ്പിലയും മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കുന്നതിനായി നനവില്ലാത്ത പാത്രത്തിൽ ഇട്ട് ഇത് സൂക്ഷിച്ചു വയ്ക്കാം. ഹെയർ ഡൈ തയ്യാറാക്കുന്നതിന് നമുക്ക് ആവശ്യം ഒരു ഇരുമ്പ് പാത്രമാണ്. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വേപ്പില പൊട്ടിച്ചത് ചേർക്കുക. കൂടെ ഒരു ടീസ്പൂൺ നെല്ലിക്കാപ്പൊടിയും ചേർക്കാം. ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് ടീസ്പൂൺ തേയില ചേർത്ത് തിളപ്പിച്ച് വറ്റിച്ച മിശ്രിതമാണ് ഒഴിച്ചുകൊടുക്കുന്നത്.

അതിനുശേഷം അല്പം പനിക്കൂർക്കയുടെ നീരും കൂടെ ചേർത്ത് മിക്സ് ചെയ്ത് വയ്ക്കുക. ഒരു ദിവസം റസ്റ്റ് ചെയ്യാൻ വെച്ചതിനു ശേഷം എടുത്ത് ഉപയോഗിക്കാം. തയ്യാറാക്കിയ ഹെയർ ഡൈ ഒരു ബ്രഷ് ഉപയോഗിച്ച് മുടിയിലേക്ക് നന്നായി തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം സാധാ വെള്ളത്തിൽ കഴുകി കളയാം. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.