×

മുത്തിൾ ചെടിയുടെ അത്ഭുത ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

പണ്ടുമുതലേ നമ്മുടെ കാരണവന്മാർ പല അസുഖങ്ങൾക്കുള്ള മരുന്നായി ഉപയോഗിച്ചിരുന്ന ഒരു ചെടിയാണ് മുത്തിൾ. കുടവൻ ഇല എന്നും ഇതിനെ പറയാറുണ്ട്. തലച്ചോറുമായി ബന്ധപ്പെട്ട അസുഖങ്ങൾക്കാണ് ഇത് ഔഷധമായി ഉപയോഗിക്കാറുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഔഷധമാണ് ഇത്. വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ഔഷധമാണ് മുത്തിൾ.

മുത്തിൾ ഇല ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും ഇല പച്ചയ്ക്ക് ചവച്ചരച്ച് കഴിക്കുന്നതും നല്ലതാണ്. കുട്ടികളിലും മുതിർന്നവരിലും ഓർമ്മശക്തിയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കുന്നതിന് ഈ ഇല ഔഷധമാണ്. കൂടാതെ തലച്ചോറിലെ ഞരമ്പുകളെയും നാഡികളെയും ബാധിക്കുന്ന അസുഖങ്ങളെ ഇത് തടയും. മുദ്രാസിയെ സംബന്ധമായ അസുഖങ്ങൾക്കും മുത്തിൾ ഔഷധമാണ്.

മൂത്രപഴുപ്പ്, മൂത്രചൂട്, മൂത്രക്കല്ല് എന്നീ അസുഖങ്ങൾക്കും ഈ ഇല ഉപയോഗിക്കാം. കൂടാതെ ലിവറിലെ ടോക്സിനുകൾ മാറ്റുന്നതിനും ലിവർ സംബന്ധമായ എല്ലാ അസുഖങ്ങൾക്കും ഈ മരുന്ന് നല്ലതാണ്. കരൾ സംബന്ധമായ അസുഖങ്ങൾക്ക് ഈ ചെടി വേരോടെ പിഴുത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് നല്ലതാണ്. ഉറക്കക്കുറവുള്ളവർക്കും ഈ ഇല ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കാം. കൂടാതെ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയസംബന്ധമായ എല്ലാ അസുഖങ്ങൾക്കും ഈ ഇല ഔഷധമാണ്.

കൂടാതെ പല്ലുവേദനയ്ക്ക് ഇതിന്റെ ഇല വായിലിട്ട് ചവയ്ക്കുന്നത് വേദന കുറയ്ക്കുന്നതിന് സഹായിക്കും. സന്ധിവാതം ആമവാതം തുടങ്ങിയവയ്ക്കും. സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ട് പോകുന്നതിനു ഇത് ഉപയോഗിക്കാം. ശരീരത്തിൽ വേദനയുള്ള ഭാഗത്ത് ഈ ഇല അരച്ചു പുരട്ടുന്നത് നല്ലതാണ്. നീരോ ഇലയിട്ട് തിളപ്പിച്ച വെളിച്ചെണ്ണയോ പുരട്ടുന്നത് ചർമ്മ രോഗങ്ങൾക്ക് നല്ലതാണ്. ദഹന പ്രശ്നങ്ങൾക്കും ഇത് പരിഹാരമാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്നു കാണുക.