ഇന്ന് നമ്മുടെ സമൂഹത്തിൽ വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ. പ്രായഭേദമന്യേ എല്ലാവരുടെയും ഇത് സാധാരണയായി കഴിഞ്ഞു. വളരെ പെട്ടെന്ന് തന്നെ ഈ അസുഖം തിരിച്ചറിയുകയും അതിനായുള്ള ചികിത്സ ചെയ്യുകയും ആണെങ്കിൽ പൂർണ്ണമായും കാൻസറിനെ തുരത്താൻ നമുക്ക് സാധിക്കും. എന്നാൽ പലപ്പോഴും ഇതിന്റെ മുർദ്ധന്യാവസ്ഥയിൽ എത്തുമ്പോൾ മാത്രമായിരിക്കും.
അസുഖം തിരിച്ചറിയാറുള്ളത്. ക്യാൻസറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെ ക്യാൻസറിനെ തിരിച്ചറിയാം എന്നും ആണ് നാം ഇവിടെ നോക്കുന്നത്. ശരീരത്തിൽ അമിതമായി കണ്ടുവരുന്ന വിളർച്ച ഹീമോഗ്ലോബിന്റെ അളവ് കുറയൽ ക്യാൻസറിന്റെ ഒരു ലക്ഷണമാണ്. അതുപോലെതന്നെ ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് രക്തം കലർന്ന കഫം വിട്ടുമാറാത്ത ചുമ മുതലായവ ക്യാൻസറിന് കാരണമായേക്കാം.
അതുപോലെതന്നെ കാരണമൊന്നും കൂടാതെയോ മറ്റു അസുഖങ്ങളൊന്നും ഇല്ലാതെ തന്നെ ഉണ്ടാകുന്ന ക്ഷീണവും തടി കുറയലും അതുപോലെതന്നെ മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന തടസ്സവും മൂത്രത്തിൽ രക്തം കാണുകയും ചെയ്താൽ ഇത് മൂത്രശയ സംബന്ധമായ ക്യാൻസറിന് കാരണമായേക്കാം. അതുപോലെ സ്ത്രീകൾക്ക് സ്ഥലങ്ങളിൽ കണ്ടുവരുന്ന മുഴകളോ വേദനകൾ മറ്റു തടിപ്പുകളോ പാടുകളോ സ്ഥനാർബുദത്തിന് കാരണമായേക്കാം. അതുപോലെതന്നെ മലദ്വാരത്തിലൂടെയുള്ള രക്തസ്രാവം മലബന്ധം തുടങ്ങിയവയും.
ക്യാൻസറിനു കാരണമാകുന്നവയാണ്. കൂടാതെ ആർത്തവം നിലച്ചുപോയ സ്ത്രീകളിൽ വീണ്ടും രക്തസ്രാവം ഉണ്ടാവുക. ഇത് ഗർഭാശയ സംബന്ധമായ ക്യാൻസറിന് കാരണമാണ്. അതുപോലെതന്നെ വായിക്കകത്ത് ഉണ്ടാകുന്ന തടിപ്പുകൾ ശബ്ദം കുറയുക, മാറാതെ കാണപ്പെടുന്ന മുറിവുകൾ മുതലായവയും ക്യാൻസറിന്റെ ലക്ഷണങ്ങളാണ്. തുടങ്ങിയ ലക്ഷണങ്ങൾ നിങ്ങളിൽ കാണപ്പെടുകയാണെങ്കിൽ നിങ്ങൾ തീർച്ചയായും ഡോക്ടറെ കാണിച്ച് ക്യാൻസർ ആണോ എന്ന് ഉറപ്പുവരുത്തുകയും തുടർന്ന് ചികിത്സിക്കുകയും ചെയ്യേണ്ടതാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.