മുഖവും ശരീരവും വെളുത്തിരിക്കുന്നതിനായി ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല. ഇതിനെല്ലാം വേണ്ടി പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ ക്രീമുകളും മറ്റും ഉപയോഗിച്ച് പണം ചെലവാക്കുകയും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. എന്നാൽ യാതൊരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഇല്ലാതെ ലളിതമായ രീതിയിൽ ചിലവ് കുറഞ്ഞ രീതിയിൽ സ്വർണ്ണം പോലെ തിളങ്ങുന്ന ചർമം നമുക്ക് ഉണ്ടാക്കിയെടുക്കാം.
ഇത് നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു ഓയിലാണ്. ആദ്യത്തെ ഉപയോഗത്തിൽ തന്നെ നമുക്ക് ഇതിന്റെ റിസൾട്ട് പൂർണ്ണമായും ലഭിക്കും. കല്യാണത്തിനായി ഒരുങ്ങുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും മുഖത്തെ ഡൽനെസ്സ് എല്ലാം മാറി മുഖം തിളങ്ങുന്നതിന് ഈ ഓയിൽ ഉപയോഗിക്കാം. പ്രായഭേദമില്ലാതെ ഒരു വയസ്സായ കുഞ്ഞു മുതൽ മുതിർന്ന ആളുകൾക്ക് വരെ ഉപയോഗിക്കാൻ പാകത്തിനുള്ള ഒരു മാജിക് ഓയിൽ ആണ് ഇത്. ഇത് ഉപയോഗിച്ചാൽ നിങ്ങളുടെ ചർമം വെട്ടി തിളങ്ങും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
പപ്പായ ഉപയോഗിച്ചാണ് നമ്മൾ ഈ മാജിക് ഓയിൽ ഉണ്ടാക്കുന്നത്. നമ്മുടെ ചർമ്മത്തിന് സംരക്ഷിക്കുന്ന കാര്യത്തിൽ പപ്പായ വളരെയധികം കഴിവുള്ള ഒന്നാണ്. നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന കരുവാളിപ്പും മറ്റും അകറ്റി ചർമം തിളങ്ങുന്നതിന് പപ്പായയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ സഹായിക്കും. സ്കിന്ന് സ്മൂത്ത് ആകാനും ഇത് സഹായിക്കും. നമ്മുടെ എല്ലാവരുടെ വീടുകളിലും സാധാരണമായി ഉണ്ടാകുന്ന ഒരു പഴമാണ് പപ്പായ. നന്നായി പഴുത്ത പപ്പായ ഒരു കഷണം എടുത്ത് ചെറിയ കഷണങ്ങളാക്കി അരിയുക.
ഇത് ഒട്ടും വെള്ളം ചേർക്കാതെ മിക്സിയിൽ ഇട്ട് അരച്ചെടുക്കുക. ഒരു കപ്പ് വെളിച്ചെണ്ണയിൽ ഇത് ചേർത്ത് നന്നായി ഇളക്കുക. ഇളക്കി യോജിപ്പിച്ച് ശേഷം ചെറു തീയിൽ വെച്ച് തിളപ്പിച്ച് എടുക്കാം. ഇത് നന്നായി തിളച്ചു വരുമ്പോൾ നാം ചേർത്തിട്ടുള്ള പപ്പായ എല്ലാം മൊരിഞ്ഞു വരുന്നത് കാണാം. ഈ സമയത്ത് മൂപ്പായോ എന്ന് അറിയാൻ വേണ്ടി ഇതിലേക്ക് രണ്ടു മണി അരി ഇട്ടു കൊടുക്കുക. അരി പൊരിഞ്ഞ മുകളിലേക്ക് പൊന്തിവരുന്നുണ്ടെങ്കിൽ എണ്ണയുടെ പാകം ശരിയാണ്. ഈ സമയത്ത് അടുപ്പിൽ നിന്നും വാങ്ങി വെച്ച ചൂടാറിയതിനു ശേഷം അരിച്ചെടുക്കാം. ഇത് പ്രായഭേദമന്യേ എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.