നമ്മുടെ സമൂഹത്തിലെ പല ആളുകളും ഇന്ന് നേരിടുന്ന ഒരു പ്രശ്നമാണ് യൂറിക് ആസിഡ്. ഇത്തരം ആളുകളിൽ വിട്ടുമാറാത്ത സന്ധിവേദനകളും മറ്റും കണ്ടുവരുന്നുണ്ട്. പ്യൂരിൻ എന്ന ഒരു പ്രോട്ടീൻ വിഘടിച്ച് ഉണ്ടാകുന്നതാണ് യൂറിക് ആസിഡ്. ഇതിനെ ശരീരത്തിൽ നിന്നും പുറന്തള്ളാൻ സഹായിക്കുന്നത് കിഡ്നിയും അതുപോലെതന്നെ വൻകുടലും ആണ്. യൂറിക്കാസിഡ് പുറന്തള്ളാൻ ആവാതെ കിഡ്നിയിൽ കെട്ടിക്കിടക്കുമ്പോൾ.
ആണ് കിഡ്നി സ്റ്റോൺ ഉണ്ടാകുന്നത്. ധാരാളമായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും മധുര പലഹാരങ്ങൾ കഴിക്കുന്നതും ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കുകയും തുടർന്ന് യൂറിക്കാസിഡ് വർദ്ധിക്കാൻ കാരണമാവുകയും ചെയ്യുന്നു. കൂടാതെ കിഴങ്ങുവർഗ്ഗങ്ങൾ കലോറി കൂടിയ ഭക്ഷണങ്ങൾ എന്നിവയിൽ നിന്നും യൂറിക്കാസിഡ് ഉണ്ടാകാം.
അതിനാൽ യൂറിക് ആസിഡ് കുറയുന്നതിനു വേണ്ടി മധുരപലഹാരങ്ങൾ ഒഴിവാക്കുകയും അതുപോലെതന്നെ അരിഭക്ഷണങ്ങളും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കേണ്ടതാണ്. ഇത്തരം ആളുകളിൽ ശരീരത്തിൽ നീർക്കെട്ട് സന്ധികളിലെ വേദന മുതലായവ കണ്ടുവരുന്നുണ്ട്. അതിനാൽ ഇടയ്ക്കിടയ്ക്ക് യൂറിക്കാസിഡ് ചെക്ക് ചെയ്യുന്നതിന് ഒപ്പം തന്നെ ഷുഗറും ചെക്ക് ചെയ്യേണ്ടതാണ്. കാരണം ഷുഗർ വർദ്ധിക്കുമ്പോൾ യൂറിക്കാസിഡിന്റെ അളവ് വർധിക്കാനും സാധ്യതയുണ്ട്.
കൂടാതെ എച്ച് ബി എ വൺ സി ചെക്കപ്പ് ചെയ്യുന്നതും നല്ലതാണ്. അതുപോലെതന്നെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് അറിയാൻ ലിപിഡ്പ്രൊഫൈൽ ടെസ്റ്റും ചെയ്യണം. കൂടാതെ ലിവർ ഫംഗ്ഷൻ ടെസ്റ്റും ഇടയ്ക്ക് ചെയ്യുന്നത് നല്ലതാണ്. ദീർഘസമയം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവർ ഇടയ്ക്കിടയ്ക്ക് നല്ല വ്യായാമങ്ങൾ ചെയ്യുന്നത് ശരീരത്തിലെ കുഴപ്പമില്ല കത്തിച്ചു കളയുന്നതിന് സഹായിക്കും ഇതിലൂടെ യൂറിക്കാസിഡ്, കൊളസ്ട്രോൾ, ഷുഗർ എന്നിവ കുറയ്ക്കാൻ സാധിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.