×

മരണാനന്തരം നിങ്ങൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ഇനി അറിയാം.

മരണത്തെക്കുറിച്ച് ആരെങ്കിലും ചിന്തിക്കാറുണ്ടോ? മരണശേഷം എന്താണ് സംഭവിക്കുന്നത് എന്ന് അറിയാനായി എല്ലാവർക്കും ആകാംക്ഷയുണ്ടാകും. പക്ഷേ അത് അറിയാൻ സാധിക്കുകയുമില്ല. ഒരാളുടെ മരണശേഷം ഉണ്ടാകുന്ന കാര്യങ്ങളെക്കുറിച്ച് ചോദിച്ചാൽ ആർക്കും തന്നെ മറുപടി പറയാൻ ഉണ്ടാവില്ല. എന്നാൽ ഇംഗ്ലണ്ടിലെ ചില പഠനങ്ങൾ അതിനുള്ള ഉത്തരം കണ്ടെത്തിക്കഴിഞ്ഞു.

ഇംഗ്ലണ്ടിലെ ഒരു സർവകലാശാലയിലെ ഒരു സംഘം ആളുകൾ മരണാനന്തരം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് പഠനം നടത്തുകയും അതിനുള്ള ഉത്തരം കണ്ടുപിടിക്കുകയും ചെയ്തു കഴിഞ്ഞു. ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതിനുശേഷം തലച്ചോറും മറ്റു ശരീരത്തിലെ പ്രധാനപ്പെട്ട കോശങ്ങളും മൂന്ന് മിനിറ്റ് നേരം കൂടെ പ്രവർത്തിക്കും എന്ന് സർവ്വകലാശാലയുടെ പഠനത്തിൽപറയുന്നു.

ഹൃദയാഘാതം സംഭവിച്ചു മരിച്ചു എന്ന് കരുതി മരണത്തിൽ നിന്നും തിരിച്ചു വന്ന 2600 പേരിൽ പഠനം നടത്തിയാണ് ഇത് കണ്ടുപിടിച്ചിട്ടുള്ളത്. ബ്രിട്ടൻ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലുള്ളവരെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇവരുടെ ഹൃദയം നിലച്ചിരുന്നെങ്കിലും തലച്ചോറിന്റെ പ്രവർത്തനം നടക്കുന്നുണ്ടായിരുന്നു. ഇതിൽ 40% പേർക്കും അവിടെ നടന്നുകൊണ്ടിരുന്ന സംഭവങ്ങളെക്കുറിച്ച് ബോധവാന്മാരായിരുന്നു. പകുതിയോളം പേരും പറഞ്ഞത് ഭയപ്പെടുത്തുന്ന രീതിയിലുള്ള കാര്യങ്ങളായിരുന്നു.

ബാക്കി ചിലർക്ക് ഇത് ഓർത്തെടുക്കാൻ കഴിയാതിരുന്നത് തലച്ചോറിന് ഉണ്ടായ കഠിനമായ പരിക്കോ അല്ലെങ്കിൽ വീര്യമേറിയ മരുന്നുകളുടെ ഉപയോഗമോ ആകാം എന്നു ഗവേഷണ തലവൻ അഭിപ്രായപ്പെട്ടു. ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതിനുശേഷം തലച്ചോറിനും മറ്റു ശരീരത്തിലെ പ്രധാന കോശങ്ങൾക്കും പ്രവർത്തിക്കാനുള്ള ഓക്സിജൻ ലഭിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. മരണം എങ്ങനെയാണെന്ന് ഓരോ വ്യക്തിക്കും അനുഭവിച്ചറിയാം എന്ന് പഠനങ്ങൾ തെളിയിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനം കൂടെ നിലയ്ക്കുമ്പോഴാണ് പൂർണ്ണമായും വ്യക്തി മരണത്തിലേക്ക് പോകുന്നത്. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.