×

എന്നും യുവത്വം നിലനിർത്താൻ ഇങ്ങനെ ചെയ്താൽ മതി.

ഏതു പ്രായത്തിലുള്ളവർ ആയാലും അവർക്ക് സൗന്ദര്യസംരക്ഷണം എന്നു പറയുന്നതു വളരെ പ്രധാനപ്പെട്ട ഒന്നായിരിക്കും. പ്രായത്തെ തുടർന്ന് മുഖത്തുണ്ടാകുന്ന ചുളിവുകളെയും കറുത്ത പാടുകളെയും കുരുക്കളെയും നീക്കം ചെയ്യാൻ നാം പല പല വിദ്യകളും പ്രയോഗിക്കാറുണ്ട്. ഇതിനായി പലതരത്തിലുള്ള ക്രീമുകളും ഫേഷ്യലുകൾ തുടങ്ങിയവ ഉപയോഗിക്കാറുണ്ട്.

ആന്റി എഞ്ചിനിംഗ് ക്രീമുകളും മറ്റും മുഖത്തിന്റെ പ്രായം കുറയ്ക്കുന്നതിന് സാധാരണയായി ഉപയോഗിച്ച് വരുന്ന ഒന്നാണ്. എന്നാൽ ഇത്തരം ക്രീമുകളും ഫേസ് മാസ്ക് എല്ലാം നാച്ചുറലായി തന്നെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം. അതിനായി 12 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ബദാം തൊലി കളഞ്ഞെടുക്കുക. ചർമ്മ സംരക്ഷണത്തിന് ബദാം വളരെ നല്ലതാണ്.

ഇത് ചർമ്മത്തിന് എണ്ണമയവും ഹൈഡ്രേഷനും നൽകി ചർമ്മത്തെ സംരക്ഷിക്കും. കുതിർത്ത ബദാം ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് കറ്റാർവാഴ ജെല്ലും ചേർത്ത് അരച്ച് പിഴിഞ്ഞെടുക്കുക. ഈ നീരിലേക്ക് ഒരു ടീസ്പൂൺ ബദാം ഓയിലും കാൽ ടീസ്പൂൺ ഗ്ലിസറിനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ചു ഒരാഴ്ചയോളം ഉപയോഗിക്കാം. അടുത്തതായി ഫേസ് പാക്ക് തയ്യാറാക്കാം.

ഇതിനായി നമ്മൾ നേരത്തെ അരച്ചുവെച്ച ബദാം എടുക്കുക ഇതിലേക്ക് ഉരുളക്കിഴങ്ങ് ചേർത്ത് ഒട്ടും വെള്ളം ചേർക്കാതെ നന്നായി പേസ്റ്റാക്കി അരയ്ക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ മുട്ടയുടെ വെള്ള ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ഇത് മുഖത്ത് പുരട്ടി ഉണങ്ങിയതിനു ശേഷം വീണ്ടും പുരട്ടുക. അതിനുശേഷം ഉണങ്ങിയാൽ കഴുകി കളയാം. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യാം. ഫേസ് ക്രീം ദിവസവും ഉപയോഗിക്കാം. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.