കുട്ടികളിലും മുതിർന്നവരിലും എല്ലാം സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു സുഖമാണ് കഫക്കെട്ട്, ചുമ, ജലദോഷം തുടങ്ങിയവ. നെറ്റിയിലും കണ്ണുകൾക്ക് താഴെയും എല്ലാം കഫം കെട്ടിനിന്ന് വേദനയും മറ്റും ഉണ്ടാകാറുണ്ട്. ഇത്തരം ബുദ്ധിമുട്ടുകളെ മാറ്റുന്നതിനായി എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ഒറ്റമൂലിയാണ് ഇന്ന്പരിചയപ്പെടാൻ പോകുന്നത്.
ഇതിനായി നമ്മുടെ വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ ആണ് നമുക്ക് ആവശ്യമുള്ളത്. തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി എടുത്ത വെളുത്തുള്ളി പാത്രത്തിലേക്ക് മാറ്റിവയ്ക്കുക. നമ്മുടെ ഇഷ്ടാനുസരണം എത്ര വേണമെങ്കിലും വെളുത്തുള്ളി ചേർക്കാം. അതുപോലെതന്നെ നാലോ അഞ്ചോ ചുള ചുവന്നുള്ളിയും വൃത്തിയാക്കി എടുക്കുക. നന്നായി പഴുത്ത ഒരു ചെറുനാരങ്ങാ ചെറുതായി അരിഞ് എടുക്കുക.
ഒരു ചെറിയ കഷണം ഇഞ്ചി തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. ഇനി നമുക്ക് ഇതിലേക്ക് ആവശ്യമായിട്ടുള്ളത് ഒരു ഔഷധസസ്യമാണ്. നമ്മുടെ എല്ലാം വീടുകളിൽ സുലഭമായി ഉണ്ടാകുന്ന ഔഷധസസ്യമാണ് തുളസി. ഒരു പിടി തുളസിയിലയും നന്നായി കഴുകി വൃത്തിയാക്കി എടുക്കുക.
ഇവയെല്ലാം ഒരു പാത്രത്തിലേക്ക് ചേർത്ത് രണ്ട് ക്ലാസ്സ് വെള്ളവും ഒഴിച്ച് തിളപ്പിക്കാൻ വയ്ക്കുക. പാത്രം അടച്ചുവെച്ച് മൂന്ന് മിനിറ്റ് നേരം നന്നായി തിളപ്പിക്കുക. അതിനുശേഷം ഇത് ഉപയോഗിച്ച് നന്നായി ആവി പിടിക്കാം. ആവി ഉള്ളിലേക്ക് കയറുന്ന വിധം ശ്വാസം എടുക്കുക. ഇങ്ങനെ ദിവസവും രണ്ടുനേരം ചെയ്യുകയാണെങ്കിൽ കഫക്കെട്ട് പൂർണമായും മാറ്റാൻ സാധിക്കും. കൂടാതെ മൂക്കിന്റെ പാലം തുടങ്ങുന്നിടത്തു നിന്നും രണ്ട് സൈഡിലേക്കും വിരൽ കൊണ്ട് 10 വട്ടം മസാജ് ചെയ്തു കൊടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക.