കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടി ഉണ്ടാകുന്ന അസുഖമാണ് ഫാറ്റി ലിവർ. നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളെയും റിലേറ്റ് ചെയ്തു പ്രവർത്തിക്കുന്ന ഒരു അവയവമാണ് കരൾ. അമിതമായി കൊഴുപ്പ് കരളിൽ അടിഞ്ഞു കൂടുകയും തൽഫലമായി കരളിനെ ഉണ്ടാകുന്ന വീക്കവും ആണ് ഈ അസുഖത്തിലേക്ക് വഴിവയ്ക്കുന്നത്. പ്രധാനമായും ഇതിന് കാരണം നമ്മുടെ ഭക്ഷണ ശീലങ്ങളും ദുശ്ശീലങ്ങളും ആണ്.
പുതുതലമുറയുടെ ജീവിതശൈലിയും ഭക്ഷണരീതികളും പല പല അസുഖങ്ങൾക്ക് വഴിയൊരുക്കുന്നു. നമ്മുടെ ശരീരത്തിലെ ഭക്ഷണത്തെ ദഹിപ്പിക്കാൻ വേണ്ടിയുള്ള പിത്തരസത്തെ ഉത്പാദിപ്പിക്കുന്നത് കരളാണ് കൂടാതെ ശരീരത്തിലെ വിറ്റാമിനുകൾ സ്റ്റോർ ചെയ്യുന്ന സ്ഥലം കരളാണ്. കൂടാതെ നമ്മുടെ ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളാൻ നമ്മളെ സഹായിക്കുന്നത് ഈ അവയവമാണ്.
ഫാറ്റി ലിവർ ഉണ്ടാകുന്നതിനുള്ള ഒന്നാമത്തെ കാരണം അമിതമായുള്ള മദ്യപാനമാണ്. ഇതിനെ ആൽക്കഹോളിക് ഫാറ്റി ലിവർ എന്നാണ് പറയുന്നത്. അമിതമായി മദ്യം കഴിക്കുന്നതിലൂടെ മദ്യം ലിവറിന്റെ കോശങ്ങളെ നശിപ്പിക്കുകയും തുടർന്ന് ഫാറ്റി ലിവർ ആയി മാറുകയും ചെയ്യുന്നു. രണ്ടാമത്തെ കാരണം അമിതമായി ഭക്ഷണം കഴിക്കുന്നതാണ്. കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ കരളിൽ കൊഴുപ്പടിയുകയും അത് ഫാറ്റി ലിവർ ആയി മാറുകയും ചെയ്യുന്നു.
കൂടാതെ പ്രമേഹം പ്രഷർ അമിതവണ്ണം മുതലായവ ഉള്ളവരിൽ ഫാറ്റി ലിവറിനുള്ള സാധ്യത കൂടുതലാണ്. കുടവയർ, ക്ഷീണം, തളർച്ച രക്തക്കുഴലുകൾ വന്നു വീർക്കുന്ന അവസ്ഥ, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് ഇവയുടെ ലക്ഷണങ്ങൾ. ഇത്തരം അസുഖം ഉള്ളവർ സ്വയം ചികിത്സിക്കാതെ വൈദ്യസഹായം തേടേണ്ടതാണ്. കൂടാതെ കൃത്യമായ ഭക്ഷണം നിയന്ത്രണവും വ്യായാമവും ഇതിനു ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.