സ്ത്രീ സൗന്ദര്യത്തിന്റെ ഒരു പ്രധാനപ്പെട്ട ഘടകമാണ് മുടിയുടെ അഴക്. നീളമുള്ള മുടി ഏതൊരു പെണ്ണിനും സൗന്ദര്യം കൂട്ടുന്നു.താരനും മുടികൊഴിച്ചിലുമായി ബുദ്ധിമുട്ടുന്നവർ പലതരത്തിലുള്ള ഓയിലുകളും ഹെയർ പാക്കുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ നമ്മുടെ നാട്ടിൻപുറങ്ങളിൽ സുലഭമായി കിട്ടുന്ന ഈ ചെടി ഉപയോഗിച്ച് നമുക്ക് നല്ല തരത്തിൽ ഒരു ഹെയർ ഓയിലും ഹയർ തയ്യാറാക്കാൻ സാധിക്കും.
ഇതിനെ യാതൊരുവിധ സൈഡ് എഫക്ടുകളും ഇല്ല മാത്രമല്ല 100% റിസൾട്ട് തരുന്നു. എല്ലാവരുടെ വീടുകളിലും ഉണ്ടാകുന്ന ഒരു സസ്യമാണ് ചെമ്പരത്തി. മുടിയുടെ സൗന്ദര്യത്തിനും മുടി വളരുന്നതിനും ഉറപ്പു കിട്ടുന്നതിനും മുടിക്ക് കറുപ്പ് നിറം വർദ്ധിക്കാനും ഇത് സഹായിക്കും. ഈ ചെടിയുടെ പൂവും ഇലയും ഒരുപോലെ ഉപയോഗിക്കാം.താരനും മുടികൊഴിച്ചിലും മാറ്റാനായി ചെമ്പരത്തി ഇല എങ്ങനെ ഉപയോഗിക്കാം.
എന്ന് നോക്കാം. താരൻ അകറ്റാനുള്ള ഹെയർ പാക്ക് തയ്യാറാക്കുന്നതിന് 10 ചെമ്പരത്തി ഇല എടുക്കുക. ഒരു ടേബിൾ സ്പൂൺ ഉലുവ വെള്ളത്തിൽ ഇട്ടുവയ്ക്കുക. ഉപയോഗിക്കുന്നതിന് ഒരു ദിവസം മുൻപേ ഇത് ചെയ്തു വയ്ക്കണം. പിറ്റേദിവസം 10 ചെമ്പരത്തി ഇലയും കുതിർത്ത ഉലുവയും നന്നായി അരച്ചെടുക്കുക. ഈ അരപ്പ് അര ഗ്ലാസ് തൈരുമായി യോജിപ്പിച്ച് മുടിയിഴകളിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.
അരമണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. ഇത് ആഴ്ചയിൽ രണ്ടുമൂന്നു തവണ ഉപയോഗിക്കാം. കൂടാതെ ചെമ്പരത്തി ഇലയും പൂവും ഇട്ട് കാച്ചിയ എണ്ണ ഉണ്ടാക്കി 15 മിനിറ്റ് തലയിൽ തേച്ച് കുളിക്കുന്നത് മുടി വളരുന്നതിനും താരൻ ഇല്ലാതാകാനും മുടിയിടകൾക്ക് ബലം കൂട്ടുന്നതിനും ഉത്തമ ഔഷധമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.