×

വിറ്റാമിൻ ബി 12വിന്റെ അപര്യാപ്തത ഇല്ലാതാക്കാൻ ഇങ്ങനെ ചെയ്താൽ മതി.

നമ്മുടെ ശരീരത്തിൽ നിരവധി വൈറ്റമിനുകളും മിനറലുകളും നിരന്തരം നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായി വരുന്നുണ്ട്. അവ ശരിയായ രീതിയിൽ ലഭിക്കാത്തതുകൊണ്ട് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടിവരുന്നു. അത്തരത്തിൽ നോക്കുകയാണെങ്കിൽ വൈറ്റമിൻ b12 ന്റെ അപര്യാപ്തത മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും അവയ്ക്ക് വേണ്ട പരിഹാരമാർഗ്ഗങ്ങളും എന്തെല്ലാമാണെന്ന് നോക്കാം. നമ്മുടെ ശരീരത്തിലെ ഒരുപാട് കാര്യങ്ങൾ നിയന്ത്രിക്കുന്ന ഒരു പ്രധാനപ്പെട്ട വൈറ്റമിൻ ആണ് വൈറ്റമിൻ ബി 12.

ഇത് കുറയുന്നതുമൂലം ഒരുപാട് തരത്തിലുള്ള പ്രശ്നങ്ങൾ നമ്മൾ നേരിടേണ്ടി വരും. വൈറ്റമിൻ ബി 12 അഭാവം മൂലം ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് അകാലനര. വളരെ ചെറുപ്പത്തിൽ തന്നെ മുടി നരച്ചു പോകുന്ന അവസ്ഥയാണ് ഇത്. അതുപോലെതന്നെ വളരെ ചെറുപ്രായത്തിൽ തന്നെ ഓർമ്മക്കുറവ് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണവും ഇതുതന്നെയാണ്. കാഴ്ചക്കുറവും കേൾവിക്കുറവും കൈകാലുകളിൽ ഉണ്ടാകുന്ന തരിപ്പും എല്ലാം ഈ വൈറ്റമിന്റെ അഭാവം മൂലം ഉണ്ടാകുന്നതാണ്.

അങ്ങനെ ഒരുപാട് തരത്തിലുള്ള ലക്ഷണങ്ങൾ വൈറ്റമിന്റെ അഭാവം മൂലം ഉണ്ടാകാറുണ്ട്. ഇവയെപ്പോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരു പ്രശ്നമാണ് ദഹനത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ. ദഹനം കൃത്യമായ രീതിയിൽ നടക്കാതെ സ്തംഭരാവസ്ഥയിൽ നിൽക്കുന്നതിനെ വൈറ്റമിൻ ബി 12 അഭാവം കാരണമാകുന്നുണ്ട്. വൈറ്റമിൻ അഭാവം വളരെയധികം ഉള്ള ആളുകളിൽ സ്ട്രോക്കിന് വരെ കാരണമായേക്കാം. 200 മുതൽ 900 വരെയാണ് ശരാശരി ഒരു മനുഷ്യനിൽ വൈറ്റമിൻ ബി 12 നിലനിൽക്കേണ്ട അളവ്. 350 വരെ നോർമൽ റേഞ്ച് ആണ്.

200ലും കുറയുമ്പോഴാണ് ഇത്തരത്തിലുള്ള രോഗലക്ഷണങ്ങൾ കാണിക്കുന്നത്. വൈറ്റമിൻ ബി 12 ശരിയായ രീതിയിൽ ശരീരത്തിലേക്ക് ആഗിരണം ചെയ്യാത്തതിന്റെ പേരിലും ഇതിന്റെ അഭാവം ഉണ്ടാകാറുണ്ട്. ചെറുകുടലിന്റെ ആരോഗ്യം നല്ല രീതിയിൽ അല്ലെങ്കിൽ ഈ വിറ്റാമിന്റെ ആഗിരണം ശരിയായ രീതിയിൽ നടക്കുകയില്ല.

ഡോക്ടറുടെ നിർദ്ദേശമില്ലാതെ അനാവശ്യമായി ഗ്യാസിന്റെയും മറ്റും മരുന്നുകൾ കഴിക്കുന്നവർക്ക് വൈറ്റമിൻ b12 അഭാവം ഉണ്ടാകുന്നു. മത്സ്യം ചിക്കൻ ബീഫ് തുടങ്ങിയവ ധാരാളം കഴിക്കുന്നത് വൈറ്റമിൻ അഭാവം ഇല്ലാതാക്കുന്നതിന് സഹായിക്കും. അതുപോലെതന്നെ പാലും പാലുൽപന്നങ്ങളും കഴിക്കുന്നത് വൈറ്റമിൻ അഭാവം ഇല്ലാതാക്കാൻ സഹായിക്കും. അനാവശ്യമായ മരുന്നുകൾ ഉപയോഗിക്കാതെ കൃത്യമായി കാരണങ്ങൾ കണ്ടുപിടിച്ചു മാത്രം മരുന്നുകൾ കഴിക്കുവാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.