പലതരം അസുഖങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവരാണ് നാം. ദിനംപ്രതി ആശുപത്രികൾ കയറിയിറങ്ങി അസുഖങ്ങൾക്ക് ആശ്വാസം കണ്ടെത്തുവാൻ ശ്രമിക്കുന്നു. എന്നാൽ പല അസുഖങ്ങൾക്കും നമുക്ക് നാച്ചുറൽ ആയുള്ള മരുന്നുകൾ ഉപയോഗിക്കാം. ഇവ മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാതെ 100% നമുക്ക് ശമനം ലഭിക്കുന്നവയാണ്. ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ നീക്കം ചെയ്യാനും അമിതവണ്ണവും കുടവയറും മാറ്റാനും അതുപോലെതന്നെ മൈഗ്രേൻ സൈനസൈറ്റിസ്, ടോൺസിലൈറ്റിസ്, ഗർഭാശയം മുഴകൾ.
മുടികൊഴിച്ചിൽ താരൻ എന്നിവ പൂർണ്ണമായും മാറ്റുന്നതിനുള്ള ഒരു നാച്ചുറൽ റെമഡിയാണ് ഇവിടെ പറയുന്നത്. നമ്മുടെ പറമ്പിലും റോഡ് അരികിലും എല്ലാം കാടു പോലെ തഴച്ചു വളരുന്ന ചെടിയാണ് പൂവാംകുറുന്നില. വളരെയധികം ഔഷധഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് ഇത്. പരമ്പരാഗതമായി പലതരത്തിലുള്ള മരുന്നുകളിലും ആയുർവേദത്തിൽ ഇത് ഉപയോഗിക്കുന്നുണ്ട്. ദശപുഷ്പങ്ങളിൽ ഒന്നാണ് പൂവാംകുറുന്നില. പല അസുഖങ്ങൾക്കും ഇത് സമൂലം മരുന്നായി ഉപയോഗിക്കുന്നുണ്ട്. കുട്ടികളിലും മുതിർന്നവരിലും സാധാരണമായി കണ്ടുവരാറുള്ള.
പനി ചുമ ജലദോഷം കഫക്കെട്ട് എന്നിവയ്ക്ക് പൂവാംകുറുന്നില സമൂലം ഇടിച്ചുപിഴിഞ്ഞ നീരിലേക്ക് തേനോ പഞ്ചസാര നീരോ ചേർത്ത് നൽകാവുന്നതാണ്. കൂടാതെ തൊണ്ടവേദന ടോൺസിലൈറ്റിസ് എന്നിവയ്ക്ക് പൂവാംകുറുനിലയുടെ നീരിലേക്ക് അല്പം ഇന്ദുപ്പ് ചേർത്ത് വേദനയുള്ള ഭാഗത്ത് പുരട്ടുകയും ഒരു സ്പൂൺ വീതം കഴിക്കുകയും ചെയ്താൽ ആശ്വാസം ലഭിക്കുന്നതാണ്. അതികഠിനമായ മൈഗ്രേൻ തലവേദനയ്ക്ക് പൂവാംകുറുനിലയുടെ നീര് നെറുകിലോ തള്ളവിരലിലോ ഒറ്റിക്കുന്നത് തലവേദനയ്ക്ക് ആശ്വാസം ലഭിക്കും.
കൂടാതെ പൂവാംകുറുന്നിലയും മുക്കുറ്റിയും ചേർത്ത് എണ്ണക്കാച്ചി പുരട്ടാവുന്നതാണ്. മുടികൊഴിച്ചിൽ താരൻ എന്നിവ മാറ്റുന്നതിന് പൂവാംകുറുന്നിലയുടെ നീര് മറ്റ് ആയുർവേദ മരുന്നുകളോടൊപ്പം ചേർത്ത് എണ്ണ കാച്ചി പുരട്ടാവുന്നതാണ്. കണ്ണിന്റെ കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിനും പൂവാംകുറുന്നില സഹായിക്കുന്നു. കഴുകി വൃത്തിയാക്കി എടുത്ത പൂവാംകുറുനിലയുടെ നീര് മാത്രം എടുത്ത് കണ്ണിൽ ഉറ്റിക്കുകയോ അല്ലെങ്കിൽ മുലപ്പാലിൽ ചേർത്ത് കണ്ണിൽ ഉറ്റിക്കുകയോ ചെയ്യാം.
പൂവാംകുറുന്നില ഉണക്കിപ്പൊടിച്ചത് പാലിൽ ചേർത്ത് കഴിക്കുന്നത് മധ്യാസക്ത്തി കുറയ്ക്കും. തുടർച്ചയായി കുറച്ചുനാൾ ഉപയോഗിച്ചാൽ മാത്രമേ ഫലം ഉണ്ടാകു. മൂത്രാശയെ സംബന്ധമായ രോഗങ്ങൾക്കും കിഡ്നി സംബന്ധമായ രോഗങ്ങൾക്കും പൂവാംകുറുനിലയുടെ നീരോ അല്ലെങ്കിൽ വെള്ളത്തിൽ ഇല ഇട്ടു തിളപ്പിച്ചത് കുടിക്കുന്നത് വളരെ നല്ലതാണ്. പൂവാംകുറുന്നില സമൂലം അരച്ച് തലയിൽ പൊത്തി വയ്ക്കുന്നത് ഉറക്കക്കുറവിനും ടെൻഷനും സ്ട്രെസ്സും കുറയ്ക്കാൻ സഹായിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.