×

കൈമുട്ടുകളിലെ വേദനയുടെ കാരണം ഇതാണ്.. ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഇന്ന് ഭൂരിഭാഗം ആളുകളിലും ഉള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ശരീരവേദന ഇതിൽ കൈമുട്ടുകളുടെ വേദനയാണ് കൂടുതൽ പേരിലും കാണുന്നത്. സ്പോർട്സ് കളിക്കുന്നവരിലും, കൈകൾ കൊണ്ട് കൂടുതലായി ജോലി ചെയ്യുന്നവരിലും ആണ് കൈമുട്ട് വേദന കൂടുതലായി ഉണ്ടാവുന്നത്. കൈ മുട്ടിന്റെ ഭാഗങ്ങളിൽ ഉണ്ടാകുന്ന ചെറിയ വേദന പിന്നീട് പാത്രങ്ങൾ എടുത്തു പൊക്കനോ മറ്റു പ്രവർത്തികൾ ചെയ്യാനും കഴിയാതെ വരുന്നു.എല്ലാത്തരം പ്രവർത്തികൾ ചെയ്യുമ്പോൾ എല്ലാം തന്നെ ഉണ്ടാകുന്ന വേദനയാണ് കൂടുതലായി കാണുന്നത്.

ഇതിന് പറയുന്ന പേരാണ് ടെന്നീസ് എൽബോ ഇത് ഉണ്ടാവാനുള്ള പ്രധാന കാരണം തുടർച്ചയായി ഉണ്ടാകുന്ന പരിക്കുകൾ ആണ്. പിന്നീട് ഇത്തരത്തിൽ കൈമുട്ട് വേദന വരാനുള്ള കാരണം അല്ലെങ്കിൽ കാണുന്നത് കൂടുതലും യൂറിക് ആസിഡ് ഉള്ളവരിലാണ്.കൂടാതെ പ്രമേഹം ഉള്ളവരിലും കൈമുട്ടുകളിൽ വേദന സാധാരണയായി കാണാറുണ്ട്. ഈ രീതിയിൽ കൈമുട്ട് വേദന വരാനുള്ള പ്രധാന കാരണം ഷോൾഡർ മസിലുകളുടെ ബലക്കുറവ് കാരണമാണ്. അതിനാൽ ഇതിന് പരിഹാരം നൽകേണ്ടതും ഷോൾഡറിന് ബലം നൽകി കൊണ്ടാണ്.

കൂടാതെ കൈമുട്ടുകളിലെ മസിലുകളുടെ നീർക്കെട്ടുകൾ കുറയ്ക്കാനായി ഫിസിയോ തെറാപ്പി ചെയ്യുന്നതിലൂടെ കഴിയുന്നത് ആണ്. കൈകൾ നേരെ പിടിച്ച് വിരലുകൾ ഉള്ളിലേക്കായി സ്ട്രെച്ച് ചെയ്യുന്ന രീതിയിലുള്ള എക്സസൈസുകൾ ദിവസവും ചെയ്യുന്നത് നല്ല രീതിയിലുള്ള മാറ്റം തരാനായി സഹായിക്കുന്നു. അതുപോലെ നേരെ നിന്ന ശേഷം കൈകൾ പുറകിലേക്ക് വെച്ച് ഷോൾഡർ മുന്നോട്ടേക്ക് ആക്കുക. ഇങ്ങനെ 10 സെക്കൻഡ് നേരം ചെയ്ത് പിടിച്ച ശേഷം വീണ്ടും പഴയതു പോലെ വെക്കുക. ഈ ഒരു എക്സസൈസ് ചെയ്യുന്നതും വളരെ ഉപകാരപ്രദമായത് ആണ്.

പ്രധാനമായും ശ്രദ്ധിക്കേണ്ടത് എന്ത് കാരണം കൊണ്ടാണ് ഇത്തരത്തിൽ കൈമുട്ടുകൾക്ക് വേദന വരുന്നത് എന്ന് തിരിച്ചറിയുകയാണ്. അമിതമായി ഒരേ പ്രവർത്തി ചെയ്യുന്നതാണെങ്കിൽ ഇത് കുറയ്ക്കുകയും പരുകുകൾ പറ്റുമ്പോൾ അത് കൃത്യമായ ചികിത്സയിലൂടെ മാറ്റിയെടുക്കുകയും ചെയ്യേണ്ടതാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെയും ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സ ചെയ്യുന്നതിലൂടെയും എക്സസൈസുകൾ ചെയ്യുന്നത് വഴിയും നമുക്ക് കൈമുട്ടുകളിലെ വേദനയെ കുറയ്ക്കാൻ ആയി കഴിയും.കൂടുതൽ അറിയാൻ ആയി താഴെ കാണുന്ന വീഡിയോ കണ്ടാൽ മതി.