കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് വായ്പുണ്ണ്. പല കാരണങ്ങൾ കൊണ്ടും ഇവ ഉണ്ടാകാം. വായിൽ ഉണ്ടാവുന്ന ചെറിയ ചെറിയ വ്രണങ്ങളെയാണ് വായ്പുണ്ണ് എന്ന് പറയുന്നത്. വായുടെ ഉൾഭാഗത്തുള്ള സോഫ്റ്റ് കോശങ്ങളാണ് വായ്പുണ്ണ് ഉണ്ടാക്കുന്നത്. ചുണ്ടിന്റെയും കവിളിന്റെയും ഉള്ളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. ചുവപ്പു നിറത്തിലും മഞ്ഞനിറത്തിലും വായ്പുണ്ണ് കാണപ്പെടുന്നു. വയറിന്റെ ഉള്ളിൽ ഉണ്ടാകുന്ന പല അസുഖങ്ങളുടെയും ലക്ഷണമാണ് വായ്പുണ്ണ് ആയി കാണുന്നത്.
വരനകത്തു ഉണ്ടാകുന്ന ഗ്യാസ്, അൾസർ, അല്ലെങ്കിൽ നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള അലർജി തുടങ്ങിയവയാണ് വായ്പുണ്ണ് ഉണ്ടാകുന്നതിന് കാരണമാകുന്നത്. ബ്ലൂട്ടൺ അലർജി ഉള്ളവർക്കും ഐ ബി എസ് അഥവാ ടെൻഷൻ കാരണം എപ്പോഴും ബാത്റൂമിൽ പോകുവാനുള്ള തോന്നൽ ഉണ്ടാവുക തുടങ്ങിയ അവസ്ഥകൾ ഉള്ള ആളുകളിലും വായ്പുണ്ണ് സാധാരണമായി കണ്ടുവരാറുണ്ട്. കൂടാതെ മലബന്ധം ഉള്ളവരിലും വായ്പുണ്ണ് കണ്ടുവരുന്നുണ്ട്. ഇവയൊന്നും കൂടാതെ വൈറ്റമിൻ ഡെഫിഷ്യൻസി അതായത്.
വൈറ്റമിൻ ബി 12 അഭാവം മൂലവും ഉണ്ടാകുന്നു. കൂടാതെ വായിൽ ഉണ്ടാവുന്ന ഏതെങ്കിലും തരത്തിലുള്ള മുറിവുകൾ കാരണവും പായ്ക്കുന്ന കണ്ടു വരാറുണ്ട്. സ്ത്രീകളിൽ ആണെങ്കിൽ പിരീഡ്സിനോട് അടുക്കുമ്പോഴും ഓവുലേഷന്റെ സമയത്തും ഗർഭകാലത്തും ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുമ്പോഴും സ്ത്രീകളിൽ വായ്പുണ്ണ് കൊണ്ടുവരാറുണ്ട്. ഇതൊന്നും കൂടാതെ ഏതെങ്കിലും തരത്തിലുള്ള ഭക്ഷണത്തിന്റെ അലർജി മുഖേനയും ശരിയായ രീതിയിൽ ഭക്ഷണം ദഹിക്കാതെ പൊളിച്ചു തികട്ടൽ ഏമ്പക്കം തുടങ്ങിയവ ഉള്ളവരിലും .
ഈ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. നാം നമ്മുടെ വയറിന്റെ ആരോഗ്യം സംരക്ഷിക്കുകയാണെങ്കിൽ ഈ വായ്പുണ്ണിന്റെ ബുദ്ധിമുട്ട് പൂർണമായും ഒഴിവാക്കാൻ സാധിക്കും അതിനായി ധാരാളമായി പ്രോബയോട്ടിക്കുകൾ കഴിക്കുകയും ഉദാഹരണത്തിന് തൈര് പഴങ്കഞ്ഞി അച്ചാറുകൾ തുടങ്ങിയവ കഴിക്കുന്നത് ശരീരത്തിൽ നല്ല ബാക്ടീരിയാസിനെ വർധിപ്പിക്കുന്നതിന് സഹായിക്കും. പുളിയില്ലാത്ത തൈര് ഭക്ഷണത്തോടൊപ്പം എപ്പോഴും കഴിക്കുന്നത് നല്ലതാണ്. കൂടാതെ എരിവ് കുറയ്ക്കുന്നതും നല്ലതാണ്.
കൂടാതെ ചില പേസ്റ്റുകളുടെ ഉപയോഗം വായ്പുണ്ണ് കാരണമാകുന്നുണ്ട് അത്തരത്തിലുള്ള ഉപേക്ഷിക്കുക. എപ്പോഴും വായയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ശ്രദ്ധിക്കുക. ഭക്ഷണത്തിൽ ധാരാളം ആയി അയൺ, ഫോളിക് ആസിഡ്, വൈറ്റമിൻ ബി 12, തുടങ്ങിയവ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക. ധാരാളമായി വെള്ളം കുടിക്കുക. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.