×

സെക്സ് ഇനി പവറോടെ ചെയ്യാം, ഇ ഡി മാറ്റിയെടുക്കാം എളുപ്പത്തിൽ.

ഇ ഡി പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് . എങ്കിലും ഇത് തുറന്നു പറയാനും ട്രീറ്റ്മെന്റ് ചെയ്യാനും പലപ്പോഴും മടി കാണിക്കാറുണ്ട്. എന്നാൽ തീർച്ചയായും ചികിത്സ ചെയ്യേണ്ട ഒരു കാര്യം തന്നെയാണ് ഇ ഡി എന്നു പറയുന്നത്. മാനസിക സമ്മർദ്ദങ്ങളാണ് പലപ്പോഴും ഇതിന്റെ പ്രധാന കാരണം. സെക്സ് ചെയ്യുന്ന സമയത്തുണ്ടാകുന്ന പെട്ടെന്ന് ഉണ്ടാകുന്ന സമ്മർദ്ദം ആയാലും ഇതിലേക്ക് നയിക്കുന്നു. ആക്റ്റീവ് പാർട്ണർ ആയ പുരുഷന് പെട്ടെന്ന് ഉണ്ടാകുന്ന ടെൻഷൻ അല്ലെങ്കിൽ പേടി തുടങ്ങിയവ കാരണങ്ങളാണ്.

മാനസിക പ്രശ്നങ്ങൾ ഇന്ന് വലിയൊരു വിഷയമാണ് , അനാവശ്യമായ ടെൻഷൻ, ഉത്കണ്ഠ എന്നിവ മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കുന്നു . പലപ്പോഴും ഡോക്ടറുടെ സഹായത്തോടെ ഇതിനാവശ്യമായ വിറ്റാമിൻ ഗുളികകൾ കഴിക്കുകയാണ് പലരും ചെയ്യാറുള്ളത് . രക്തയോട്ടം വർധിക്കുവാൻ സഹായിക്കുന്ന മരുന്നുകളാണ് ഇവ . നല്ല രീതിയിൽ രകതയോട്ടം ഉണ്ടായാൽ മാത്രമേ സ്കലനം നടക്കുകയുള്ളു . മറ്റു ആശാസ്ത്രീയമായ പല മാർഗങ്ങൾ സ്വീകരിക്കുന്നവരുണ്ട് . എന്നാൽ ഇത് ആരോഗ്യത്തിനു കൂടുതൽ പ്രശ്നങ്ങളാണ് ഉണ്ടാക്കുക .

ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ വരെ ഇത് ഉണ്ടാക്കാം. ഇതിനു വേണ്ടി ലക്ഷങ്ങൾ ചിലവാക്കുന്നവർ ധാരാളമാണ്. മാനസിക സമ്മർദ്ദം അധികം ഉള്ള ആൾകാർ അതിന് വേണ്ട ചികിത്സകളാണ് ആദ്യം നോക്കേണ്ടത്. സ്വയം ചികിത്സ പാടില്ല. ഡോക്ടറുടെ കൃത്യമായ നിർദ്ദേശങ്ങൾ പ്രകാരമുള്ള മരുന്നുകളും വ്യായമങ്ങളും ചെയ്യേണ്ടതാണ്. പുകവലിയുള്ളവർക്ക്, പ്രമേഹം ഉള്ളവർക്ക്, ഫാറ്റി ലിവർ ഉള്ളവർക്ക് എല്ലാം തന്നെ രക്തക്കുഴലുകൾ ചുരുങ്ങുന്നതിലേക്കും പിന്നീട് ഇത്തരം അവസ്ഥകളിലേക്കും നയിക്കും.

ഡയറ്റും കൃത്യമായ വ്യാമവും മരുന്നിനോടൊപ്പം തന്നെ പിന്തുടരേണ്ടത് അത്യാവശ്യമാണ് . തൈറോയ്ഡ് പ്രശ്നങ്ങൾ പുരുഷന്മാരിലാണെങ്കിലും സ്ത്രീകളിലാണെങ്കിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കാം . ശാസ്ത്രീയമായി അംഗീകാരമുള്ളതുമായ ആശുപത്രികളിലും ക്ലിനിക്കിലും എക്സ്പ്പേർട്ടുകളുടെയും സഹായത്തോടെയും അവരുടെ നിർദ്ദേശത്തോടെയും മാത്രം സപ്പ്ളിമെന്റുകളും ട്രീറ്റ്മെന്റുകളും നടത്തുക എന്നത് പ്രത്യേകം ശ്രദ്ധിക്കുക . വിശദമായ വിവരങ്ങളും ഇതിന്റെ തെറ്റിദ്ധാരണകൾ ഒഴിവാക്കാത്തക്ക വിധമുള്ള കാര്യങ്ങളും താഴെ തന്നിരിക്കുന്ന വിഡിയോയിൽ ലഭ്യമാണ്.