×

ഒരു ദിവസം കൊണ്ട് ചെങ്കണ്ണ് മാറ്റാം വീട്ടിൽ നിന്ന് തന്നെ .

മാറിവരുന്ന കാലാവസ്ഥയിൽ പെട്ടെന്ന് തന്നെ പിടിപെടുന്ന ഒരു അസുഖമാണ് ചെങ്കണ്ണ്. ചെങ്കണ്ണിന്റെ മറ്റൊരു പ്രത്യേകത ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പെട്ടെന്ന് തന്നെ പകരുന്ന ഒരു രോഗം കൂടിയാണ് ചെങ്കണ്ണ്. രോഗം വന്നാൽ അത് ഒന്നോ രണ്ടോ ആഴ്ചയോളം നീണ്ടു നിൽക്കാനുള്ള സാധ്യതയുണ്ട്. രോഗം പൂർണമായും മാറുന്നത് വരെയോ കണ്ണിനുള്ള ചുവപ്പ് നിറം പോകുന്നതുവരെയോ മറ്റൊരാളിലേക്ക്.

പകരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഒരു വീട്ടിൽ ഒരാൾക്കു വന്നാൽ അത് എല്ലാവരിലും പെട്ടെന്ന് തന്നെ ബാധിക്കുന്നു. കണ്ണിന് വേദന, ചൊറിച്ചിൽ, കൺതടം വീർത്തിരിക്കുക എന്നിവയാണ് പ്രധാന ലക്ഷണമെങ്കിലും വേറെയും ബുദ്ധിമുട്ടുകൾ ചെങ്കണ്ണ് മൂലം ഉണ്ടാകാറുണ്ട്. ചെങ്കണ്ണ് മാറ്റാനുള്ള ഒരു എളുപ്പവഴിയാണ് ഒരു ടീസ്പൂൺ മല്ലി കഴുകിയശേഷം ഒരു തുണിയിൽ ചെറിയ കിഴിയായി കെട്ടിവെക്കുക.

ഇത് വെള്ളത്തിൽ വെച്ച ശേഷം അടുത്ത ദിവസം കണ്ണിന്റെ മുകൾ ഭാഗത്തായി വെച്ചുകൊടുക്കുക. ഒന്നിൽ കൂടുതൽ ആളുകൾ ഒരു കിഴി തന്നെ ഉപയോഗിക്കാൻ പാടുള്ളതല്ല. അങ്ങനെയെങ്കിൽ ഒരു ടീസ്പൂൺ ഒരു കിഴി എന്ന തോതിൽ തലേ ദിവസം തന്നെ ആക്കി വയ്ക്കുക. അടുത്ത ദിവസം കിഴി ഉപയോഗിക്കുന്നതിന് മുമ്പ് ഓരോ കിഴിയും വേറെ വേറെ പാത്രത്തിൽ വെള്ളം നിറച്ച് അതിൽ മുക്കിയതിന് ശേഷം കണ്ണിന് വയ്ക്കുക. ഇത് കണ്ണ് നന്നായി തുറന്നു കിട്ടാൻ സഹായിക്കും കൂടാതെ കണ്ണിന് തണുപ്പ് കിട്ടുകയും ചെയ്യും.

ഒരു ദിവസം മുഴുവനും ഈ വെള്ളം ഉപയോഗിക്കാൻ കഴിയും. സാധാരണയായി ഒരു ദിവസം ഇങ്ങനെ ചെയ്താൽ മാറുന്നതാണ്.ഈ രോഗം പലരീതിയിലായി വരാം ബാക്ടീരിയ മൂലം ഫംഗസ് മൂലം അലർജി കൊണ്ട് ഉണ്ടാകുന്നത്. കൂടാതെ ചില കെമിക്കലുകൾ കണ്ണിൽ വീണിട്ടും ഇതുപോലെ ഉണ്ടാവാൻ സാധ്യതയുണ്ട്. വീട്ടിൽ നിന്ന്ഇ തന്നെ ഉണ്ടാക്കുന്ന ഒറ്റമൂലിയായതിനാൽ യാതൊരുവിധ സൈഡ്ങ്ങ എഫക്റ്റും ഇതിന്നെ ഉണ്ടാകുന്നില്ല. വളരെ പെട്ടന്ന് ചെയ്യാൻ കഴിയുന്ന ഈ എളുപ്പവഴി വളരെ ഉപകാരപ്രദമാണ്. ഇങ്ങനെ ചെയ്തിട്ടും മൂന്നു ദിവസത്തിനകം അസുഖം കുറഞ്ഞില്ലെങ്കിൽ ഡോക്ടറെ കാണുകയും കൃത്യമായ മെഡിസിൻഎടുക്കേണ്ടതുമാണ്.