കാലാവസ്ഥയുടെ മാറ്റം കൊണ്ട് പെട്ടെന്ന് പടരുന്ന ഒരു രോഗമാണ് ചെങ്കണ്ണ്. രോഗം വന്നാൽ അത് രണ്ടാഴ്ചയോളം നീണ്ടു നിൽക്കും. മാത്രമല്ല ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പെട്ടെന്ന് പടരുന്ന രോഗമായതിനാൽ തന്നെ ഇത് ഒരു വീട്ടിൽ ഒരാൾക്കു വന്നാൽ മൂന്നോ നാലോ ദിവസം കൊണ്ട് എല്ലാവരിലേക്കും പിടി പെടാൻ ഇടയാകാറുണ്ട്.ഈ രോഗം പല കാരണങ്ങൾ മൂലം വരാം. ഫങ്കസ്, ബാക്റ്റീരിയ, ഏതെങ്കിലും തരത്തിൽ കണ്ണിന് ഹാനികരമായ കെമികലുകൾ കണ്ണിൽ വീണാൽ, അലർജി കൊണ്ട് അങ്ങനെ. കണ്ണിന് വേദന, കണ്ണിന് ചൊറിച്ചിൽ, കൺ തടം വീർത്തിരിക്കൽ.
തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ചെങ്കണ്ണ് മാറ്റാനുള്ള എളുപ്പ വഴിയാണ് ഒരു ടീസ്പൂൺ മല്ലി കഴുകിയ ശേഷം അത് കിഴിയായി കെട്ടി വയ്ക്കുക. ആ കിഴി അടുത്ത ദിവസം വെള്ളത്തിൽ മുക്കി കണ്ണിന് വച്ചു കൊടുക്കാവുന്നതാണ്. ഒരാൾ ഉപയോഗിച്ച കിഴി മറ്റൊരാൾ ഉപയോഗിക്കാൻ പാടില്ല. ചെങ്കണ്ണ് പൂർണമായും മാറി കിട്ടാൻ ഇത് സഹായിക്കും. വെള്ളത്തിൽ മുക്കി കണ്ണിന് വച്ചു കൊടുക്കുന്നത് കണ്ണിന് നല്ല തണുപ്പ് കിട്ടാനും സഹായിക്കും. കൂടാതെ ഇങ്ങനെ ചെയ്യുന്നത് ചെങ്കണ്ണ് മൂലം കണ്ണ് അടഞ്ഞത് അല്ലെങ്കിൽ ചെറുതായത് മാറാൻ സഹായിക്കും.
പിന്നെ ശ്രദ്ധിക്കേണ്ട കാര്യം എന്നു പറയുന്നത് ഇങ്ങനെ കിഴി ആക്കി തലേ ദിവസം വയ്ക്കേണ്ടതാണ്, മാത്രവുമല്ല അടുത്ത ദിവസം ഒരു കിഴി ഒരാൾക്ക് മാത്രം ഉപയോഗിക്കുന്നതോടൊപ്പം അത് വെള്ളത്തിൽ മുക്കുന്നതും വേറെ വേറെ ആയിരിക്കണം. ഒരു കിഴി മുക്കാൻ ഒരു പാത്രത്തിൽ വെള്ളം ആകിയതിനു ശേഷം വേറെ കിഴി ഉണ്ടെങ്കിൽ അത് മുക്കാൻ വേണ്ടി മറ്റൊരു പാത്രത്തിൽ വെള്ളം ആക്കി വയ്ക്കേണ്ടതാണ്.
ഒരു ദിവസം മുഴുവൻ ഈ വെള്ളം ഉപയോഗിക്കാവുന്നതാണ്. വീട്ടിൽ നിന്ന് തന്നെ ഉണ്ടാക്കാവുന്നതായതിനാലും മറ്റു കെമികലുകൾ, പദാർത്ഥങ്ങൾ ഉപയോഗിക്കാത്തതിനാൽ ഒട്ടും തന്നെ ബുദ്ധിമുട്ട് ഇത് ഉപയോഗിക്കുന്നത് കൊണ്ട് ഉണ്ടാകുന്നില്ല. ഇത് ഉപയോഗിച്ചിട്ടും രണ്ടോ മൂന്നോ ദിവസം കൊണ്ട് ചെങ്കണ്ണ് മാറുന്നില്ലെങ്കിൽ തീർച്ചയായും ഡോക്ടറെ കണ്ട് മരുന്ന് കഴിക്കേണ്ടതാണ്. കൂടുതൽ അറിയാനായി വീഡിയോ കാണുക.