×

ഇലുമ്പിളിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

നാട്ടിൻപുറങ്ങളിൽ വളരെ സാധാരണമായി കണ്ടുവരുന്ന ഒരു ഇനം പുളിയാണ് ഇലുമ്പൻപുളി. ഓർക്കാപ്പുളി ചെമ്മീൻ പുളി എന്നിങ്ങനെ പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. കറി ഉണ്ടാക്കാനും അച്ചാർ ഉണ്ടാക്കാനും എല്ലാം ഇത് ഉപയോഗിക്കുന്നു. കൂടാതെ പച്ചയ്ക്കും ഇത് കഴിക്കാൻ ഉപയോഗിക്കാറുണ്ട്. അധികം ഉയരം വെക്കാത്ത മരമാണ് ഇത്. വളരെ ചെറുപ്പത്തിൽ തന്നെ കായ്ച്ചു തുടങ്ങുന്ന ഒന്നാണ് ഇത്. ഇത് പച്ചയ്ക്കും കൂടാതെ ഉപ്പിലിട്ട് ഉണക്കിയും ഇത് സൂക്ഷിച്ചു വയ്ക്കാറുണ്ട്. വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ഇനം പുളിയാണ് ഇത്.

പല രോഗങ്ങൾക്കും ഉള്ള ഒരു പ്രതിവിധിയാണ് ഇരുമ്പൻപുളി. രക്തസമ്മർദ്ദം എന്നതുകൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് വളരെയധികം ആശ്വാസം നൽകുന്ന ഒരു ഔഷധമാണ് ഇലുമ്പൻപുളി. രണ്ട് ഗ്ലാസ് വെള്ളത്തിൽ ഇരുമ്പൻപുളി ഇട്ടു തിളപ്പിച്ച് എല്ലാ ദിവസവും രാവിലെ കഴിക്കുന്നത് രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും. പ്രമേഹം എന്ന രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. പ്രമേഹം കൂടുതലുള്ളവർക്ക് അത് നോർമൽ റേഞ്ചിലേക്ക് എത്തുവാൻ ഇലുമ്പൻപുളി ജ്യൂസ് അടിച്ചു കുടിക്കാം.

കൂടാതെ രണ്ടു ഗ്ലാസ് വെള്ളത്തിൽ ഇരുമ്പൻപുളി ഇട്ടു തിളപ്പിച്ച് അത് നേർ പകുതിയാക്കി വറ്റിച്ചെടുത്ത് ദിവസവും രണ്ടുനേരം കുടിക്കാവുന്നതാണ്. ഇലുമ്പൻപുളിയിൽ ധാരാളമായി വൈറ്റമിൻ സി അടങ്ങിയിട്ടുള്ളതിനാൽ ഇത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. വിട്ടുമാറാത്ത ചുമ്മാ ജലദോഷം എന്നിവ ഉള്ളവർക്ക് ഇലമ്പൻ പുള്ളിയുടെ നീരെടുത്ത് കുടിക്കുന്നത് ആശ്വാസമാകും. ഇലുമ്പൻപുളി ഒരു ആന്റിബയോട്ടിക്ക് കൂടെയാണ്.

ശരീരത്തിൽ എന്തെങ്കിലും പ്രാണികൾ കടിക്കുകയോ അല്ലെങ്കിൽ കാലിലെ ചൊറിച്ചിൽ, നീർവീക്കം തുടങ്ങിയവക്കെല്ലാം ഇലുമ്പൻ പുളി പരിഹാരമാണ്. ഇതിനായി ഇലുമ്പൻപുളിയുടെ ഇളംതോലെടുത്ത് അരച്ച് പേസ്റ്റാക്കി പുരട്ടുന്നത് നല്ലതാണ്. വൈറസ് ബാധ മൂലം ഉണ്ടാകുന്ന മുണ്ടിനീരിനെ പ്രതിരോധിക്കാൻ ഇരുമ്പൻപുളിയുടെ ഇളംതോലെടുത്ത് അരച്ച് പേസ്റ്റ് ആക്കി നീരു ഉള്ള സ്ഥലത്ത് പുരട്ടിയാൽ മതി. നമുക്ക് ഉണ്ടാകുന്ന പലതരം അലർജികളെ തടയാൻ ഇലുമ്പിപ്പുളിക്ക് സാധിക്കും.

ഭക്ഷണത്തിൽ നിന്നുണ്ടാകുന്ന അലർജിയും ലോഹങ്ങൾ നിന്നും ഉണ്ടാകുന്ന അലർജിയും നിശേഷം അകറ്റുന്നതിന് ഇലുമ്പി പൊളിക്ക് സാധിക്കും. കൂടാതെ പ്രസവാനന്തരം ടോണിക്കായി ഉപയോഗിക്കുന്നതിന് ഇരുമ്പൻപുളിയുടെ ഇല ഉപയോഗിക്കുന്നു. അങ്ങനെ ഒരുപാട് ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ ഒന്നാണ് ഇരുമ്പൻപുളി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക.