×

ശ്രദ്ധ കിട്ടുന്നില്ലേ, പെട്ടെന്ന് ദേഷ്യം വരുന്നുണ്ടോ? കാരണം ഇതാണ്. ഇങ്ങനെ ചെയ്താൽ മാറ്റാം.

കാൽസ്യത്തിന്റെ കുറവ് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിനു സഹായിക്കുന്ന പ്രധാനപ്പെട്ട ധാതുവാണ് കാത്സ്യം എന്നറിയാമല്ലോ. ഇത് മാത്രമല്ല കാത്സ്യം ഹൃദയാരോഗ്യത്തിന് ബിപിയുടെ ലെവൽ സന്തുലിതപെടുത്താൻ, ബുദ്ധി വികാസത്തിന്, ഓർമ ശക്തി കൂട്ടാൻ, കോസങ്ങളുടെ പ്രവർത്തനം നടക്കാൻ, മുടിയുടെ ആരോഗ്യത്തിന് കാത്സ്യം ആവശ്യമാണ്. നമ്മുടെ ശരീരത്തിൽ സാധാരണ വേണ്ട കാൽസ്യത്തിന്റെ അളവ് എന്നു പറയുന്നത് 1000 മില്ലി ഗ്രാമാണ്.

സ്ത്രീകളിൽ ആർത്തവ സമയങ്ങളിൽ, ആർത്തവ വിരാമ സമയത്ത് 1300 മില്ലി ഗ്രാം കാത്സ്യം ആവശ്യമാണ്. കാത്സ്യം ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. ഭക്ഷണം നല്ല രീതിയിൽ കഴിക്കുന്നുണ്ടെങ്കിലും അതിന്റെ ആഗിരണം നല്ല രീതിയിൽ നടക്കാതിരിക്കുമ്പോളും കാത്സ്യം കുറവ് ശരീരത്തിൽ അനുഭവപ്പെടുന്നു. ആഗിരണത്തെ സഹായിക്കുന്നത് പ്രധാനമായും പാറത്തോർമോൺ പോലുള്ള ഹോർമോണിന്റെ സഹായത്തോടുകൂടിയാണ്. പിന്നെ വേണ്ടതാണ് വിറ്റാമിൻ ഡി യുടെ സാന്നിധ്യം.

സൂര്യപ്രകാശം കൊണ്ടാൽ വിറ്റാമിൻ ഡി ലഭിക്കും. ആൽക്കഹോൾ, കഫിൻ, നിക്കൊട്ടിൻ പോലുള്ള ഘടകങ്ങൾ കൂടിയാലും കാൽസ്യത്തിന്റെ കുറവ് അനുഭവപ്പെടും.എന്നാൽ കാത്സ്യം കുറയുന്നതുമൂലം ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നറിയാമോ? എല്ലാത്തിനോടും മടുപ്പ് തോന്നുക , ഉത്കണ്ട ഉണ്ടാവുക, ഉന്മേഷ കുറവ്, പെട്ടെന്ന് ഇറിറ്റേഷൻ ഉണ്ടാവുന്ന അവസ്ഥ, കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ ആവാത്ത അവസ്ഥ, പെട്ടെന്ന് മറന്നു പോവുക, ഇടയ്ക്കിടയ്ക്ക് തലവേദന വരുക, ക്ഷീണം ഉണ്ടാവുക തുടങ്ങിയവ ലക്ഷണങ്ങളാണ്.

ബിപി കുറയുന്ന അവസ്ഥ, തലവേദനയുടെ കൂടെ കണ്ണ് മങ്ങുന്നപോലെ പോലെ തോന്നുക, ഉറക്കം നല്ല രീതിയിൽ കിട്ടാത്ത അവസ്ഥ, ചില ആൾകാരിൽ തൊലിയിൽ ചുളിവ് വരുക അല്ലെങ്കിൽ നിറം നഷ്ടപ്പെടുക, തുടങ്ങിയവയും ലക്ഷണങ്ങളാണ്. പെട്ടെന്ന് മുടി കൊഴിയുന്നതും കാൽസ്യത്തിന്റെ കുറവുകൊണ്ടാകാറുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം നല്ല രീതിയിൽ ആക്കുക, വിറ്റാമിൻ ഡി കിട്ടാൻ നോക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആഗിരണകുറവ് മാറ്റാം. പാൽ, പാൽ ഉൽപ്പന്നങ്ങൾ കഴിക്കുന്നതിലൂടെ കാത്സ്യം കിട്ടും. പാൽ അലര്ജിയുള്ളവർ പാൽ ഉലപ്പന്നകളായ തൈര്, വെണ്ണ എന്നിവ കഴിക്കാം. കൂടുതൽ അറിയാനായി താഴെയുള്ള വീഡിയോ കാണുക.