പല ആൾക്കാരിലും വെരിക്കോസ് വെയിൻ കാണുന്നുണ്ട്. കാണുന്ന തരത്തിൽ അല്ലാതെയും വെരിക്കോസ് വെയിൻ ഉണ്ടാകുന്നുണ്ട്. ചില ആൾകാരിൽ വെയിൻ തടിപ്പോ ഒന്നും ഉണ്ടാകില്ല, പക്ഷേ വെരിക്കോസ് വെയിനിൽ കാണുന്ന ലക്ഷണങ്ങളൊക്കെ ഉണ്ടാകും. അതെന്തുകൊണ്ടെന്നാൽ വെരിക്കോസ് വെയ്ൻ പലതരത്തിലുണ്ട്. ഒന്നാമത്തെ വെയിൻ തടിച്ചു വരുന്നത് നമുക്ക് കാണാൻ പറ്റും. പിന്നെ വരുന്നത് ഇങ്ങനെ തടിപ്പ് കാണുന്നില്ല എങ്കിലും അസഹ്യമായ കാലു കടച്ചൽ ഉണ്ടാകും.
കുറച്ചുനേരം, അഞ്ചു മിനിറ്റ് ഒക്കെ നിന്നാൽ തന്നെ ഇരിക്കണം എന്ന് തോന്നും. മൂന്നാമത്തെ അവസ്ഥ വെച്ചാൽ കാലിൽ വേദനയൊക്കെ ഉണ്ടാകും ഒപ്പം തന്നെ കാല് നീര് വെക്കുന്ന അവസ്ഥ കൂടി ഉണ്ടാകും. രാവിലെ എന്നും നീര് കാണണമെന്നില്ല ഉച്ചയോ വൈകുന്നേരമോ ആകുമ്പോൾ നീര് വരികയും അടുത്ത ദിവസം രാവിലെയാകുമ്പോൾ നീര് പോവുകയും ചെയ്യുന്നു. നാലാമത്തെ അവസ്ഥ എന്താണെന്ന് വെച്ചാൽ കാലിലെ കളർ മാറ്റം, ആദ്യം കാലിൽ പർപ്പിൾ കളർ പോലെ ഉണ്ടാവുകയും പിന്നീട് അതൊരു ബ്രൗണിഷ് കളർ ആയി മാറുകയും .
ശേഷം അവിടെ ഒരു കറുപ്പ് കളർ ആവുകയും ചെയ്യുന്നു. അഞ്ചാമത്തെ അവസ്ഥ വെച്ചാൽ പൊട്ടലുണ്ടായി രക്തം പുറത്തേക്ക് വരുന്നു. വെരിക്കോസ് വെയ്ൻ ഉണ്ടാവാനുള്ള ഒരു കാരണം പാരമ്പര്യമാണ്. ആദ്യം സൂചിപ്പിച്ച മൂന്ന് സ്റ്റേജ് പെട്ടെന്ന് തന്നെ മാറ്റാൻ പറ്റുന്ന ഒന്നാണ്. കാലിൽ കളർ മാറ്റമുള്ളവർ ശ്രദ്ധിക്കേണ്ടതാണ്. അവർക്ക് പാല് പറ്റില്ല. വെരിക്കോസ് കൂടി വ്രണമായിട്ട് പൊട്ടുന്നുണ്ടെങ്കിൽ അവർ പാൽ പൂർണമായും ഒഴിവാക്കണം. പ്രോടീയിൻ കുറയ്ക്കേണ്ടതാണ്. ഗളൂട്ടനും, ലക്ട്ടോസും പറ്റത്തില്ല.
വ്രണം ഉണങ്ങാനും ഒക്കെ വിറ്റാമിൻ ഡി ആവശ്യമാണ്. വിറ്റാമിൻ ഇ, ഓമെഗാ 3, മഗ്നഷ്യം തുടങ്ങിയവ നല്ലതാണ്. വേരികൊസ് വെയ്ൻ ഉള്ളവർ ഇത്തരം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഏതു തരത്തിലുള്ള വേരികൊസ് വെയ്ൻ ആണെന്ന് മനസിലാക്കുക. കാലിൽ കളർ മാറുകയോ ചൊറിയുകയോ ഉണ്ടെങ്കിൽ പാൽ അലർജി ആണ്. അത് ഒഴിവാക്കുക. ഡോക്ടരുടെ കൃത്യമായ ഉപദേശം തേടുകയും ട്രീറ്റ്മെന്റ് സ്വീകരിക്കുകയും ചെയ്യുക. കൂടുതൽ കാര്യങ്ങൾ താഴെയുള്ള വീഡിയോയിൽ കൊടുത്തിട്ടുണ്ട്. കാണുക.