ഒട്ടുമിക്ക എല്ലാ ദിവസങ്ങളിലും കോഴിയിറച്ചി കഴിക്കുന്നവരാണ് നമ്മൾ. കുഴിയിറച്ചിക്ക് ഒരു പ്രത്യേകതയുണ്ട്. കുറഞ്ഞ ചിലവിൽ നമ്മുടെ ശരീരത്തിൽ ആവശ്യമായ പ്രോട്ടീനുകളും മിനറലുകളും ലഭിക്കുന്ന ഒന്നാണ് ചിക്കൻ. പുറത്തുനിന്നും വാങ്ങിയതായും നമുക്ക് വീട്ടിൽ ഉണ്ടാക്കിയോ ചിക്കൻ കഴിക്കാറുണ്ട്.കുട്ടികൾ മുതൽ മുതിർന്നവർ വരെ കഴിച്ചാൽ പെട്ടെന്ന് ദഹിക്കുന്ന ഒന്നാണ് ചിക്കൻ.
വളരെ എളുപ്പത്തിൽ പാചകം ചെയ്യാനും കഴിയുന്ന ഒന്നാണ് ഇത്. കൂടാതെ നമ്മുടെ ശരീരത്തിലേക്ക് ആവശ്യമായ പ്രോട്ടീൻ നല്ല രീതിയിൽ തന്നെ ലഭിക്കുന്നു. അത് മാത്രമല്ല മറ്റു മാംസാഹാരങ്ങൾ കഴിക്കുമ്പോൾ ഉണ്ടാകാൻ ഇടയുള്ള സൈഡ് എഫക്ടറുകൾ ഒന്നും തന്നെ ഇതിനെ ഉണ്ടാവില്ല. വൈറ്റമിൻ ബി 12 പ്രോട്ടീൻ സറോട്ടോൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ മൂലകങ്ങളും ചിക്കനിൽ ധാരാളമായി.
അടങ്ങിയിട്ടുണ്ട്. കൂടാതെ കാൽസ്യം സിങ്ക് അയൺ തുടങ്ങിയവരും ധാരാളമായി അടങ്ങിയിരിക്കുന്നു. എന്നാൽ ചിക്കൻ കഴിക്കുന്ന രീതിയിലും ചില ആരോഗ്യ ഗുണങ്ങൾ ഒതുങ്ങി ഇരിപ്പുണ്ട്. ചിക്കന്റെ ഏതോ ഭാഗമാണോ കഴിക്കുന്നത് അതിനനുസരിച്ചാണ് നമുക്ക് പ്രോട്ടീനുകളും വൈറ്റമിനുകളും കൊഴുപ്പും ലഭിക്കുക. ചിക്കന്റെ ഓരോ അവയവങ്ങളിലും അടങ്ങിയിട്ടുള്ള കൊഴുപ്പിന്റെയും പ്രോട്ടീൻറെയും അളവ് വ്യത്യാസമാണ്. ചിക്കന്റെ ബ്രെസ്റ്റ് പീസിൽ ആണ് ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളത്.
റെഡ്മീറ്റ് കഴിക്കുമ്പോൾ കിട്ടുന്ന അതേ അളവിൽ തന്നെ പ്രോട്ടീൻ ലഭിക്കുന്നതിന് ബ്രസ്റ്റ് പീസ് കഴിക്കുന്നത് നല്ലതാണ്. കൂടാതെ കലോറി കുറവുമാണ്. ചിക്കന്റെ ഈ ഭാഗത്ത് കൊഴുപ്പ് കുറവായതിനാൽ തന്നെ കൊളസ്ട്രോൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. കോഴിയുടെ തുടയോടുകൂടിയ കാൽഭാഗത്താണ് ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിട്ടുള്ളത്. ഈ ഭാഗം കഴിക്കുന്നവർക്ക് കൊളസ്ട്രോൾ കൂടാനുള്ള സാധ്യത കൂടുതലാണ്. മുട്ടിനു താഴോട്ടുള്ള കാലു മാത്രം കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
തുടയെ അപേക്ഷിച്ച് ഇതിൽ കൊഴുപ്പും കുറവാണ്. മാത്രവുമല്ല ആവശ്യത്തിനുള്ള പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. കുട്ടികൾക്ക് വളരുന്ന സമയത്ത് അവർക്ക് കൂടുതൽ ഊർജ്ജം ആവശ്യമാണ്. അതിനാൽ തന്നെ തുടയോടുകൂടിയ കാൽഭാഗം കുട്ടികൾക്ക് കൊടുക്കുന്നത് നല്ലതാണ്. പ്രായമായവർക്കും ദഹനപ്രശ്നം ഉള്ളവർക്കും മറ്റു കിടപ്പ് രോഗികൾക്കും ബ്രസ്റ്റ് പീസ് കൊടുക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് എളുപ്പത്തിൽ ദഹിക്കുകയും ആവശ്യമായ പ്രോട്ടീൻ ലഭിക്കുകയും ചെയ്യും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.