പല കാരണങ്ങളാലും ചുമ്മാ കഫക്കെട്ട് തുടങ്ങിയ അസുഖങ്ങൾ വന്നു ബുദ്ധിമുട്ടുന്നവരാണ് നമ്മൾ. കുട്ടികളിലാണ് ഇടയ്ക്കിടയ്ക്ക് ഇത് വരാറുള്ളത്. ജലദോഷവും കഫക്കെട്ടും വരുമ്പോഴേക്കും ഹോസ്പിറ്റലിൽ പോയി ആന്റിബയോട്ടിക്കുകളും ഗുളികകളും വാങ്ങി കഴിക്കുന്നതിനേക്കാളും നല്ലത് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി കഴിക്കാവുന്ന ചില നാട്ടുവൈദ്യങ്ങൾ ഉണ്ട്.
അവ ഒട്ടും തന്നെ പാർശ്വഫലങ്ങൾ ഇല്ലാത്തതും 100% റിസൾട്ട് തരുന്നവയുമാണ്. നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന രണ്ട് സസ്യങ്ങളാണ് കഞ്ഞിക്കൂർക്ക അഥവാ പനിക്കൂർക്ക കൂടാതെ തുളസി എന്നിവ. തുളസിക്കും പനിക്കൂർക്കയ്ക്കും ഒരുപാട് ഔഷധഗുണങ്ങൾ ഉണ്ട്. ഇവ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഈ മരുന്ന് ഒരുപോലെ ഉപയോഗിക്കാം.
കുട്ടികളുള്ള എല്ലാ വീടുകളിലും ഈ രണ്ട് സസ്യങ്ങൾ നട്ടുവളർത്തൽ വളരെ നല്ലൊരു കാര്യമാണ്. ഈ മരുന്ന് തയ്യാറാക്കുന്നതിനായി പനിക്കൂർക്കയുടെ ഇല ഒരു അഞ്ചെണ്ണം നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഇത് അൽപനേരം വെള്ളത്തിൽ ഇട്ടു വയ്ക്കുകയാണെങ്കിൽ അതിൽ പറ്റിപ്പിടിച്ചിട്ടുള്ള മണ്ണ് എല്ലാം പോയി വൃത്തിയായി കിട്ടും. ഇതുപോലെതന്നെ ഒരുപിടി തുളസി ഇലയും കഴുകി വൃത്തിയാക്കി.
എടുക്കുക. ഇവ രണ്ടും ഒരു പാത്രത്തിൽ ഇട്ടോ അല്ലെങ്കിൽ തിളച്ച വെള്ളത്തിനു മുകളിൽ വച്ചോ വാഴയിലയിൽ പൊതിഞ്ഞോ വാട്ടിയെടുക്കുക. ഇങ്ങനെ വാട്ടിയെടുത്ത ഇലകൾ കയ്യിലിട്ട് നന്നായി തിരുമ്മി പിഴിഞ്ഞ് അതിന്റെ നീര് എടുക്കുക. ഈ നീര് വെറുതെയോ തേനിൽ ചാലിച്ചോ കഴിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഉപയോഗിക്കാം. ദിവസവും രണ്ടുനേരം വെറും വയറ്റിൽ കഴിക്കുന്നത് ജലദോഷം കഫക്കെട്ട് എന്നിവ മാറുന്നതിനു സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.