×

മലബന്ധം തടയാനുള്ള നാച്ചുറൽ റമടി. ഇത് ചെയ്താൽ നിങ്ങൾക്ക് ഒരിക്കലും മലബന്ധം ഉണ്ടാവുകയില്ല.

കുട്ടികളിലും മുതിർന്നവരിലും വളരെയേറെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് മലബന്ധം. മലബന്ധം കാരണം ശാരീരികമായും മാനസികമായും വളരെയേറെ ബുദ്ധിമുട്ടുകൾ സഹിക്കുന്നവരാണ് പലരും. തുടർച്ചയായി ഉണ്ടാകുന്ന മലബന്ധം മറ്റു പല അസുഖങ്ങളിലേക്കും നമ്മെ നയിക്കാൻ സാധ്യതയുണ്ട്. മലബന്ധം തടയുന്നതിന് വേണ്ടി ഒരുപാട് മരുന്നുകൾ കഴിക്കുന്നത് അത് വർദ്ധിപ്പിക്കുന്നതിന് കാരണമാകും. അതിനാൽ മരുന്നുകൾ ഒന്നും കഴിക്കാതെ തന്നെ നാച്ചുറലായി മലബന്ധം തടയുന്നതിനുള്ള മാർഗങ്ങൾ ഒരുപാടുണ്ട്.

എന്തുകൊണ്ടാണ് നമുക്ക് മലബന്ധം ഉണ്ടാകുന്നത് എന്ന് നാം എപ്പോഴും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. വായിൽ നിന്നുമാണ് ദഹനം തുടങ്ങേണ്ടത്.നാം ചവച്ചരച്ച് കഴിക്കുന്ന ഭക്ഷണം ആമാശയത്തിൽ എത്തി ദഹനരസവുമായി കലർന്നു ചെറുകുടലിലേക്ക് എത്തുന്നു. നമ്മുടെ ശരീരത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റും ലവണങ്ങളും വൈറ്റമിൻസുകളും എല്ലാം അബ്സോർബ് ചെയ്യുന്നത് കുടലാണ്. അതിനുശേഷം ദഹിച്ച ഭക്ഷണം വൻകുടലിലേക്ക് എത്തുന്നു. ഇവിടെ വെച്ചാണ് മലം രൂപപ്പെടുന്നത്.

തുടർന്ന് മലാശയം വഴി പുറത്തേക്ക് പോകുന്നു. ഇതാണ് ഒരു മനുഷ്യന്റെ ദഹന പ്രക്രിയ. ഇതിൽ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള തകരാറുകളാണ് മലബന്ധത്തിന് കാരണമാകുന്നത്. ദിവസവും ഒരേ സമയത്ത് തന്നെ ദിനചര്യകൾ ചെയ്യുവാൻ ശ്രമിക്കുക. കൂടാതെ കഴിക്കുന്ന ഭക്ഷണത്തിൽ ഉണ്ടാകുന്ന ജലാംശം കൂടുതലായികുടൽ വലിച്ചെടുക്കുമ്പോൾ ജലാംശത്തിന്റെ കുറവ് മൂലം മലം കട്ടിയാവുകയും പുറത്തു പോകാൻ പ്രയാസപ്പെടുകയും ചെയ്യുന്നു. അതിനാൽ ധാരാളമായി വെള്ളം കുടിക്കുകയും വേണം.

കൂടാതെ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുക. ഇത് മലം കട്ടി കുറച്ച് സോഫ്റ്റ് ആക്കി പുറത്തുപോകാൻ സഹായിക്കുന്നു. കൂടാതെ രാവിലെ എണീറ്റ് ഉടനെ എക്സസൈസുകൾ ചെയ്യുന്നത് മസിലുകൾക്ക് ആയാസം ലഭിക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു. മലശോധനം എളുപ്പമാക്കുന്നതിനുള്ള മരുന്നുകൾ ഉപയോഗിക്കുമ്പോൾ അത് ശീലമായി മരുന്നുപയോഗിച്ചാൽ മാത്രമേ മലം പോവുകയുള്ളൂ എന്ന അവസ്ഥയിലേക്ക് എത്തും കൂടാതെ ഏതെങ്കിലും അസുഖങ്ങൾ കൊണ്ട് സ്ഥിരമായി ബുദ്ധിമുട്ടുന്നവർക്കും അലബന്ധം ഉണ്ടാകാം ഉദാഹരണമാണ് തൈറോയ്ഡ്, അമിതവണ്ണം പ്രമേഹം എന്നിവ ഉള്ളവരിലും മലബന്ധം സ്ഥിരമായി കാണപ്പെടുന്നു.

നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് നല്ല ബാക്ടീരിയാസ് ആവശ്യമാണ്. അവ ഉണ്ടാകുന്നതിനുവേണ്ടി അച്ചാർ തൈര് പഴങ്കഞ്ഞി മുതലായവ കഴിക്കാം. ഇതിലൂടെ കുടലിൽ നല്ല ബാക്ടീരിയാസ് രൂപപ്പെടുകയും തുടർന്ന് ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു. ദിവസവും രാവിലെ ഉറക്കം ഉണർന്നാൽ രണ്ടു ഗ്ലാസ് ചുടുവെള്ളം കുടിക്കുക. ഇത് ശരീരത്തിലേക്ക് ആവശ്യമായ ജലാംശം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. നാം ഉപയോഗിക്കുന്ന ടോയ്‌ലറ്റും നമ്മുടെ മലബന്ധവും തമ്മിൽ ബന്ധമുണ്ട്. ശരിയായ രീതിയിൽ മലപ്പുറം പോകുന്നതിന് ഇന്ത്യൻ ക്ലോസറ്റ് ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.