പല കാരണങ്ങളാലും ഇന്ന് മനുഷ്യനിൽ കാഴ്ചശക്തി കുറഞ്ഞുവരുന്നു. കാഴ്ച ശക്തി കുറയുന്ന അവസ്ഥയെയാണ് ഗ്ലൂക്കോമ എന്ന് പറയുന്നത്. കണ്ണിന്റെ പ്രധാനപ്പെട്ട ഞരമ്പിനെയാണ് ഈ അസുഖം ബാധിക്കുന്നത്. കണ്ണ് തലച്ചോറുമായി ബന്ധിക്കുന്ന പ്രധാന നാഡീ വ്യവസ്ഥയ്ക്ക് വരുന്ന തേയ്മാനമാണ് ഗ്ലൂക്കോമക് കാരണം. ആദ്യഘട്ടത്തിൽ ഒന്നും ഇതിനു ഒരു ലക്ഷണങ്ങളും കാണപ്പെടുന്നില്ല.
80 ശതമാനത്തോളം ഞരമ്പിനു തേയ്മാനം സംഭവിക്കുമ്പോഴാണ് ഇതിന് രോഗലക്ഷണങ്ങൾ കണ്ടുവരാറുള്ളത്. അതുകൊണ്ടുതന്നെ ഇത് തുടക്കത്തിൽ കണ്ടുപിടിച്ച ചികിത്സിക്കാൻ കഴിയാറില്ല. 40 വയസ്സിന് മുകളിലുള്ളവർക്കാണ് ഗ്ലൂക്കോമ സാധാരണയായി കണ്ടുവരുന്നത്. എന്നാൽ വളരെ അപൂർവമായി കുട്ടികളിലും ഈ രോഗാവസ്ഥ ഉണ്ടാവാറുണ്ട്. ഇതിന് പ്രധാനമായി ചെയ്യാനുള്ളത് 40 വയസ്സിനു മുകളിലുള്ളവർ കണ്ണ്.
ടെസ്റ്റ് ചെയ്തു ഗ്ലൂക്കോമ ഇല്ല എന്ന് ഉറപ്പുവരുത്തലാണ്. മൂന്ന് തരത്തിലുള്ള പരിശോധനയാണ് ഗ്ലൂക്കോമ കണ്ടുപിടിക്കാൻ ഉള്ളത്. ഒന്നാമത്തേത് കണ്ണിന്റെ മർദ്ദം പരിശോധിക്കുക എന്നതാണ്. ഇരുപതിന് മുപ്പതിനും ഇടയിലാണ് കണ്ണിന്റെ നോർമൽ പ്രഷർ വാല്യൂ. രണ്ടാമത്തെ കാര്യം കണ്ണിന്റെ ഫീൽഡ് ഡിഫക്ട് പരിശോധിക്കലാണ്. ഗ്ലൂക്കോമ ഉണ്ടാവുന്നതിലൂടെ നമ്മുടെ കണ്ണിന്റെ ചുറ്റുമുള്ള കാഴ്ചകളാണ് നമുക്ക് നഷ്ടപ്പെടുന്നത്. ബാധിച്ച ഒരാൾക്ക് ട്യൂബിലൂടെ നോക്കുന്ന പ്രതീതിയാണ് ഉണ്ടാവുക. മൂന്നാമതായി ഞരമ്പിന്റെ പരിശോധനയാണ്.
ആദ്യഘട്ടത്തിൽ ഗ്ലൂക്കോമ നമുക്ക് മരുന്നിലൂടെ നിയന്ത്രിക്കാൻ സാധിക്കും. മരുന്നിലൂടെ കണ്ണിന്റെ മർദ്ദത്തെ വർദ്ധിപ്പിക്കാനും തേയ്മാനം സംഭവിച്ച ഞരമ്പുകളെ നിലനിർത്താനും സാധിക്കും. എന്നാൽ അതിനു കഴിയാത്ത അവസ്ഥയിൽ സർജറി ആവശ്യമായി വന്നേക്കാം. അതുപോലെതന്നെ ഗ്ലൂക്കോമ വാൽവ് വെച്ച് പിടിപ്പിക്കുക പ്രക്രിയയിലൂടെയും ഗ്ലൂക്കോമയെ തടയാം അതിലൂടെ കണ്ണിന്റെ ആരോഗ്യം നിലനിർത്താം. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.