ചർമ്മ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് നമ്മൾ. മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ കരുവാളിപ്പ് കരിമംഗല്യം മുഖക്കുരു തുടങ്ങിയ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് വേണ്ടി നിരന്തരം ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷനുകളും മറ്റും ചെയ്യുന്നവരാണ് പലരും. ഇതിനെല്ലാം വളരെയധികം പണം ചെലവാക്കേണ്ടി വരികയും ചെയ്യുന്നു. കൂടാതെ വെയിൽ കൊള്ളുമ്പോൾ ഉണ്ടാകുന്ന കരുവാളിപ്പും മറ്റു പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിന് പലതരത്തിലുള്ള ക്രീമുകളും നാം ഉപയോഗിക്കാറുണ്ട്.
മറ്റും ഉപയോഗിക്കുമ്പോൾ അത് നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തെയാണ് ബാധിക്കുന്നത്. ചർമ്മത്തിൽ ഉണ്ടാകുന്ന മുഖക്കുരു കരുവാളിപ്പ് കരിമംഗല്യം കറുത്ത പാടുകൾ തുടങ്ങിയ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനുവേണ്ടി പലതരത്തിലുള്ള നാച്ചുറൽ ട്രീറ്റ്മെന്റുകളും ഉണ്ട്. നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ചുള്ള ഈ ഫേസ് പാക്ക് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഫേസ് പാക്ക് തയ്യാറാക്കുന്നതിന് വേണ്ടി രണ്ട് ടീസ്പൂൺ റാഗി വെള്ളത്തിൽ കുതിർക്കുക.
ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വളരെയധികം കഴിവുള്ള ഒന്നാണ് റാഗി. ചർമ്മത്തിലെ കരുവാളിപ്പ് അകറ്റി ചർമം മൃദുലവും സൗമ്യവും ആക്കുന്നതിനും ചുളിവുകൾ എല്ലാം അകറ്റി നിറം വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. ഇതിലേക്ക് രണ്ടു ടേബിൾ സ്പൂൺ ഉഴുന്ന് ചേർക്കുക. ഉഴുന്നും ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിൽ ഒട്ടും പുറകിൽ അല്ല. വളരെയധികം ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ ഒരു ചെറിയ ധാന്യമാണ് ഉഴുന്ന്. ഇത് ചർമ്മത്തിന്റെ റീജനറേഷന് സഹായിക്കുന്നു.
അടുത്ത ചേരുവയായി ഇതിലേക്ക് ചേർക്കുന്നത് രണ്ട് ടീസ്പൂൺ ഉലുവയാണ്. നമ്മുടെ ചർമ്മത്തിൽ എണ്ണമയം നിലനിർത്തുന്നതിന് ഉലുവ സഹായിക്കും. ഇവ മൂന്നും നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം ആറുമണിക്കൂർ വെള്ളത്തിൽ കുതിർക്കുക. അതിനുശേഷം കുതിർത്ത വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ആവശ്യമുള്ള കട്ടിയിൽ നമുക്ക് ഉപയോഗിക്കാം. ഇത് മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്തു കൊടുക്കുക. മുഖക്കുരു ഉള്ള ആളുകൾ ആണെങ്കിൽ മസാജ് ചെയ്യാതിരിക്കുന്നത് ആയിരിക്കും നല്ലത്.
10 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഇത് ഉപയോഗിക്കാം. ഇത് ഒരു പ്രാവശ്യം ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഇത് ഉപയോഗിക്കാം. ആദ്യത്തെ ഉപയോഗത്തിൽ തന്നെ നല്ല മാറ്റം അറിയാൻ സാധിക്കും. ബ്രൈഡൽ ഫേസ് പാക്ക് ആയി ഇത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.